SignIn
Kerala Kaumudi Online
Friday, 03 July 2026 1.36 AM IST

ഓരോ കോഴ്സിനും പ്രത്യേകം പരീക്ഷ വേണം

ന്യൂഡൽഹി: എം.ബി.ബി.എസ്,ആയുഷ്,നഴ്സിംഗ് കോളേജുകൾക്ക് നീറ്റ് യു.ജി എന്ന ഒറ്റ പരീക്ഷയ്‌ക്കു പകരം പ്രത്യേകം പരീക്ഷകൾ നടത്തണമെന്ന് വിദ്യാഭ്യാസ കാര്യങ്ങൾക്കായുള്ള പാർലമെന്ററി സമിതി അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം സമിതി ചേർന്നിരുന്നു. ഈ സമയത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെയും എൻ.ടി.എയിലെയും ഉദ്യോഗസ്ഥർ അടക്കം ഹാജരായി. മൂന്നു കോഴ്സുകളിലേക്കും പ്രത്യേകം പ്രവേശന പരീക്ഷയെന്നത് പ്രായോഗികമല്ലെന്നായിരുന്നു എൻ.ടി.എ ഉദ്യോഗസ്ഥരുടെ പ്രതികരണം. നീറ്റ് യു.ജി പരീക്ഷ ഘട്ടംഘട്ടമായി നടത്തണമെന്ന് സമിതി അംഗങ്ങൾ ആവർത്തിച്ചു. അടുത്തവ‌ർഷം മുതൽ കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്(സി.ബി.ടി) രീതി നടപ്പാക്കുന്നതിൽ സ്വീകരിക്കുന്ന നടപടികളും വിലയിരുത്തി. വിദ്യാഭ്യാസ വകുപ്പിന്റെ 9 വർഷത്തെ പെർഫോമൻസ് ഓഡിറ്റ് നടത്തണമെന്ന വികാരം ഇന്നലെ ചേർന്ന പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയിൽ ഉയർന്നു. വിദ്യാഭ്യാസ മേഖലയ്‌ക്കായി പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാൻ കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ കെ.സി. വേണുഗോപാൽ എം.പിയുടെ നേതൃത്വത്തിലുള്ള സമിതി അവലോകനം ചെയ്‌തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA