SignIn
Kerala Kaumudi Online
Thursday, 24 September 2026 11.20 PM IST

ആനയും പാമ്പും പുലിയുമിറങ്ങിയെന്ന് പരാതി വന്നാൽ വരാൻ നിവൃത്തിയില്ല,​ വനപാലകർക്ക് വരാൻ വണ്ടിയില്ല

forest-office
പ്രതീകാത്മക ചിത്രം

കോന്നി: കാടിറങ്ങുന്ന മൃഗങ്ങൾ നാട്ടിൽ വ്യാപകനാശം വരുത്തുമ്പോൾ സ്ഥലത്തെത്താൻ വനപാലകർക്ക് വാഹനമില്ല,. കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലാണ് ഈ സ്ഥിതി. ഇവിടെയുള്ള ബൊലേറോ ജീപ്പ് കട്ടപ്പുറത്തായിട്ട് ഒരു വർഷം കഴിഞ്ഞു. ഇതുവരെ പകരം വാഹനം അനുവദിച്ചിട്ടില്ല.

റേഞ്ച് ഓഫീസർ സ്വന്തം കാറിലാണ് ഇപ്പോൾ ഫീൽഡ് സന്ദർശനംനടത്തുന്നത്. അടിയന്തര സന്ദേശങ്ങൾ ലഭിക്കുമ്പോൾ സ്വന്തം കൈയിൽ നിന്ന് പണമെടുത്ത് പെട്രോളടിച്ചാണ് വനപാലകരും സംഭവസ്ഥലത്തേക്ക് എത്തുന്നത്. പക്ഷേ പലപ്പോഴും ഇതിന് കഴിയാറില്ല. മലയോര മേഖലയിലെ പല സ്ഥലങ്ങളിലും സാധാരണ കാറുകൾക്ക് കടന്നുചെല്ലാൻ കഴിയില്ല. ദുഷ്‌കരമായ വനപാതകളിലൂടെ സഞ്ചരിക്കാൻ ഇതിന് യോജിച്ച് വാഹനം വേണം.

നടുവത്തുംമൂഴി റേഞ്ചിന് കീഴിലുള്ള കരിപ്പാൻതോട്, പാടം, കൊക്കാത്തോട് എന്നീ ഫോറസ്റ്റ് സ്റ്റേഷനതിർത്തികളിലെ കുളത്തുമൺ, കല്ലേലി, മണ്ണീറ തുടങ്ങിയ ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം നിരന്തരമായി ഇറങ്ങി വൻതോതിലാണ് കൃഷിനശിപ്പിക്കുന്നത്. ജനങ്ങളുടെ ജീവനുപോലും ഭീഷണിയാണ് ആനകൾ. വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയ വിവരം ലഭിച്ചാലും വാഹനം ഇല്ലാത്തത് മൂലം കൃത്യസമയത്ത് സ്ഥലത്തെത്താൻ വനപാലകർക്ക് സാധിക്കുന്നില്ല. വന്യമൃഗ ആക്രമണമുണ്ടായാൽ വിവിധ സ്റ്റേഷനുകളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നാശനഷ്ടങ്ങൾ വിലയിരുത്താനും വാഹനം ഇല്ലാത്തത് വലിയ തിരിച്ചടിയാകുന്നു.

യോഗം ചേർന്നാലേ യോഗമുള്ളു !


പുതിയ വാഹനം വാങ്ങുന്നതിന് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജൻസി ( എഫ്.ഡി.എ) ജനറൽ ബോഡിയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നാണ് കോന്നി ഡി.എഫ്.ഒ നൽകുന്ന വിശദീകരണം. മാസങ്ങൾക്ക് മുമ്പ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞപ്പോൾ എഫ് ഡി എ യോഗം ചേർന്നിരുന്നു.. ഒരുവർഷമായി വനംവകുപ്പിന് വാഹനം ഇല്ലാതിരുന്നിട്ടും ഇതേക്കുറിച്ച് ചർച്ചചെയ്ത് പരിഹാരം കാണാൻ എഫ് ഡി എ യോഗം വിളിച്ചിട്ടില്ല.അതേസമയം ദിനംപ്രതി കാട്ടാനശല്യം രൂക്ഷമായ മേഖലകൾ ഉൾപ്പെടുന്ന പ്രദേശത്ത് വനംവകുപ്പിന് ഒരു വർഷമായി വാഹനം ഏർപ്പെടുത്താത്തത് ഗുരുതരമായ വീഴ്ചയാണെന്ന് പ്രദേശവാസികളും ജനപ്രതിനിധികളും ആരോപിക്കുന്നു.


നടുവത്തുമൂഴി റേഞ്ചിലെ ഫോറസ്റ്റ് സ്റ്റേഷനുകൾ :

@ കരിപ്പാൻതോട്,

@ കൊക്കാത്തോട്

@ പാടം,


ഔദ്യോഗിക വാഹനം തകരാറിലായിട്ട് വർഷം 1

English Summary

Forest officials in the Konni Forest Division are facing difficulties responding to wildlife incursions because they lack vehicles. The Naduvathumoozhi Forest Range is reportedly affected, even as animals entering residential areas are causing widespread damage.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FOREST, JEEP, REPIAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA