
തിരുവനന്തപുരം: സംസ്ഥാനത്ത് പനിബാധിച്ച് 11090 പേർ കൂടി ചികിത്സതേടി. ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാണ്. കഴിഞ്ഞ ദിവസങ്ങളിലെ രണ്ട് മരണങ്ങൾ എലിപ്പനി മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ശനിയാഴ്ചയിലെ ഒരു മരണം ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചായിരുന്നുവെന്നും പരിശോധാഫലം വന്നു. തിങ്കളാഴ്ച 32 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 170 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. 13 പേർക്ക് പരിശോധനയിൽ എലിപ്പനി കണ്ടെത്തി. 6 പേർക്ക് മലേറിയയും 3 പേർക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |