SignIn
Kerala Kaumudi Online
Monday, 26 October 2026 2.51 AM IST

ശബരിമല നെയ്യ് തട്ടിപ്പ്: ലാബ് പരിശോധനയിലും കൃത്രിമം കണ്ടെത്തി

ghee

പത്തനംതിട്ട: കഴിഞ്ഞ മണ്ഡല -മകരവിളക്ക് തീർത്ഥാടന കാലത്ത് നിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്തെത്തിച്ചത് ലാബിലെ പരിശോധനയിൽ കൃത്രിമം കാട്ടി. 50 ലക്ഷം രൂപയുടെ നഷ്ടം ദേവസ്വം ബോർഡിനുണ്ടായ നെയ്യ് തട്ടിപ്പിൽ കരാറുകാരനും ദേവസ്വം ഉന്നത ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ട്രാൻസ്പോർട്ട് കരാറുകാരൻ കൊല്ലം പേഴുംതുരുത്ത് സ്വദേശി ബിനുവിനെ (55) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ശബരിമലയിലേക്ക് എന്ന് രേഖപ്പെടുത്തിയ പ്രത്യേക കണ്ടെയ്നറുകളിലാണ് പത്തനംതിട്ട മിൽമാ ഡെയറിയിൽ നിന്ന് നെയ്യ് എത്തിക്കുന്നത്. ഈ കണ്ടെയ്നറുകൾ ബാച്ചുകളായാണ് പമ്പയിൽ പരിശോധിക്കുന്നത്. 5000 കണ്ടെയ്നറുകളുള്ള ഒരു ബാച്ചിൽ നിന്ന് ഒന്നോ രണ്ടോ കണ്ടെയ്നറുകൾ മാത്രം പൊട്ടിച്ചാണ് പമ്പയിൽ പരിശോധിച്ചിരുന്നത്. ഇത് മനസിലാക്കിയ തട്ടിപ്പ് സംഘം ഒരു ബാച്ചിലെ കണ്ടെയ്നറുകളുടെ എണ്ണം പല മടങ്ങായി പെരുപ്പിച്ച് കാട്ടി രേഖകളുണ്ടാക്കി. മിൽമയിലെ യഥാർത്ഥ നെയ്യ് പരിശോധന നടത്തിയ ശേഷം, നിലവാരം കുറഞ്ഞ നെയ്യും സന്നിധാനത്തേക്ക് കടത്തുകയായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികൾ കഴിഞ്ഞ ദേവസ്വം ബോർഡിലെ പ്രസിഡന്റും മെമ്പറുമാണ്. മൂന്നാം പ്രതി എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന മരണമടഞ്ഞ മുരാരി ബാബുവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GHEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA