SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.56 AM IST

സർവകലാശാല സമൂഹത്തിന്റെ ഭാവി രൂപപ്പെടുന്ന സ്ഥാപനം: ഗവർണർ 

govv
f

തിരുവനന്തപുരം: സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന സ്ഥാപനങ്ങളാണ് സർവകലാശാലകളെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. സെനറ്റ് ഹാളിൽ കേരള സർവകലാശാലയുടെ ഓണററി ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹാനുഭൂതിയും ഉത്തരവാദിത്വവുമുള്ള പൗരന്മാരെ വളർത്തിയെടുക്കുകയായിരിക്കണം സർവകലാശാലകളുടെ ലക്ഷ്യം. കേരള സർവകലാശാല സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ബൗദ്ധികവും സാമൂഹികവുമായ ജീവിതത്തെ സമ്പന്നമാക്കുന്നതിൽ നിർണായക സംഭാവന നൽകിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

പാഠപുസ്തക പഠനങ്ങൾക്കപ്പുറം ജീവിതാനുഭവങ്ങളിലൂടെ നാടിന് നൽകിയ സംഭാവനകളെയാണ് സർവകലാശാല അംഗീകരിച്ചതെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. സർവകലാശാലകൾ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങൾ മാത്രമല്ലെന്നും അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലൂടെയാണ് അടയാളപ്പെടുത്തുന്നതെന്ന് വൈസ് ചാൻസിലർ മോഹനൻ കുന്നുമ്മേൽ പറഞ്ഞു.

കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്കും ഒളിമ്പ്യനും ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റനുമായ പി.ആർ. ശ്രീജേഷിനും ഡോക്ടർ ഒഫ് ലെറ്റേഴ്സ് ഓണററി ബിരുദങ്ങൾ ഗവർണർ സമ്മാനിച്ചു. കവിയായി 75 വർഷവും ഗാനരചയിതാവായി 60 വർഷവും പിന്നിട്ട താൻ ജീവിതകാലം മുഴുവൻ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ജിജ്ഞാസ നിലനിർത്താനാണ് ആഗ്രഹിക്കുന്നതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. നടൻ മധുവിന് ഓണററി ബിരുദം കുമാരപുരത്തെ അദ്ദേഹത്തിന്റെ വീട്ടിലെത്തി മന്ത്രി റോജി എം.ജോൺ സമ്മാനിച്ചു. ബഹിരാകാശ ശാസ്ത്രജ്ഞനും ഐ.എസ്.ആർ.ഒ മുൻ ചെയർമാനുമായ ഡോ. കെ. രാധാകൃഷ്ണന് ഓണററി ബിരുദം ലോക്ഭവനിൽ വച്ച് സമ്മാനിക്കും. അദ്ദേഹത്തിന്റെ സന്ദേശം വേദയിൽ വായിച്ചു. രജിസ്ട്രാർ ആർ. രശ്മി, സിൻഡിക്കേറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA