SignIn
Kerala Kaumudi Online
Monday, 26 October 2026 3.11 AM IST

ദിവ്യയുടെകത്ത് കിട്ടിയിട്ടില്ല, പോസ്റ്റും കണ്ടില്ല: എം.വി.ഗോവിന്ദൻ

mvg

കണ്ണൂർ:എ.ഡി.എം. നവീൻബാബുവിന്റെ ആത്മഹത്യാ കേസിൽ പ്രേരണക്കുറ്റത്തിന് പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ, പാർട്ടി നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്ത് തനിക്കു കിട്ടിയിട്ടില്ലെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി.ഗോവിന്ദൻ.

ദിവ്യയുടെ കത്തോ സമൂഹമാദ്ധ്യമത്തിലെ കുറിപ്പോ തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇക്കാര്യത്തിൽ സംസ്ഥാന കമ്മിറ്റി മറുപടി പറയേണ്ടതില്ലെന്നും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
രണ്ടുവർഷത്തിലേറെയായി ദിവ്യ ജില്ലാകമ്മിറ്റിക്കു പുറത്താണ്. പുനഃപ്രവേശം ചർച്ച ചെയ്യാൻ സംസ്ഥാന, ജില്ലാനേതൃത്വങ്ങൾ തയ്യാറാകാത്തതിനെത്തുടർന്നാണ് കേന്ദ്രനേതൃത്വത്തെ സമീപിച്ചതെന്നാണു വിവരം.
പാർട്ടിയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന സൂചനയുള്ള കുറിപ്പ് ദിവ്യ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഗോവിന്ദന്റെ പ്രതികരണം. മഹിളാ അസോസിയേഷൻ ഭാരവാഹിത്വത്തിൽനിന്ന് ഒഴിവാക്കിയത് ചില നേതാക്കളുടെ വ്യക്തിപരമായ പകപോക്കലാണെന്നും, കേസുകളുള്ള മറ്റു നേതാക്കളോടില്ലാത്ത വിവേചനം തന്നോടുമാത്രം കാട്ടുന്നുവെന്നും കത്തിൽ ആരോപിക്കുന്നതായാണ് വിവരം. കണ്ണൂരിലെ വിശാല ജില്ലാകമ്മിറ്റി യോഗത്തിൽ ദിവ്യയെ നിലവിലുള്ള ഒഴിവുകളിലേക്കു പരിഗണിക്കണമെന്ന് പി.കെ.ശ്രീമതിയും ഇ.പി. ജയരാജനും ആവശ്യപ്പെട്ടിരുന്നു. ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിനും ദിവ്യയോട് അനുകൂല സമീപനമാണെന്നാണ് സൂചന. എന്നാൽ ഇതിനോട് ഗോവിന്ദൻ വിയോജിച്ചു. കേസിൽ കോടതി തീർപ്പുണ്ടാകും വരെ നടപടിയിൽ മാറ്റം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനസെക്രട്ടറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVINDHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA