SignIn
Kerala Kaumudi Online
Saturday, 24 October 2026 2.57 AM IST

വന്യജീവി ആക്രമണം,​ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് ജോലി നൽകും

saseendran

തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ ജോലി നൽകുന്നത് പരിഗണനയിലാണെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. സ്ഥിരം ജോലി നൽകാൻ നിയമ ഭേദഗതി വേണ്ടിവരും. ജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ തീരുമാനമെടുക്കും. വനംവകുപ്പിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവില്ല. ഇക്കാര്യം സർക്കാർ ചർച്ച ചെയ്യുന്നുണ്ടെന്നും വാഴൂർ സോമന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ കുടുംബത്തിലൊരാൾക്ക് ജോലി നൽകണമെന്ന് വാഴൂർ സോമൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SASEENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA