SignIn
Kerala Kaumudi Online
Tuesday, 11 August 2026 12.16 PM IST

തുടക്കം മാംഗല്യം...ഗുരുവായൂരിൽ ചിങ്ങമാസത്തിന്റെ ആരംഭത്തിൽ റെക്കോർഡ് വിവാഹ ബുക്കിംഗ്

guruvayoor-wedding-
പ്രതീകാത്മക ചിത്രം

തൃശൂർ: ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച റെക്കോർഡ് വിവാഹങ്ങളാണ് ഗുരുവായൂർ നടക്കാൻ പോകുന്നത്. ഈ മാസം 23ന് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരിക്കുന്നത് 377 വിവാഹങ്ങളാണ്. മുമ്പുള്ള എല്ലാ കണക്കുകൾക്കും മുകളിലാണ് ഇത്തവണത്തെ വിവാഹ ബുക്കിംഗ്. 23-ാംതീയതിയിലേക്ക് ഇനിയും ദിവസങ്ങൾ ഉള്ളതിനാൽ കൂടുതൽ ബുക്കിംഗ് ഉണ്ടാകാൻ ഇടയുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. അങ്ങനെയാണെങ്കിൽ വിവാഹങ്ങളുടെ എണ്ണം നാന്നൂറിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 സെപ്തംബർ മാസത്തിൽ ക്ഷേത്രത്തിൽ 334 വിവാഹങ്ങൾ നടന്നതാണ് നിലവിലുള്ള റെക്കോർഡ്. അന്ന് 350ലേറെ വിവാഹങ്ങളാണ് ബുക്ക് ചെയ്തിരുന്നത്.

വലിയ തിരക്കുണ്ടാവാൻ ഇടയുള്ളതിനാൽ മികച്ച രീതിയിൽ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള ആസൂത്രണം ദേവസ്വംബോർഡ് തുടങ്ങിയിട്ടുണ്ട്. തിരക്ക് പരിഗണിച്ച് സ്ഥിരം ഉപയോഗിക്കാവുന്ന തരത്തിലുള്ള വിവാഹ മണ്ഡപം സ്ഥാപിക്കുന്നുണ്ട്. ചെന്നൈയിലെ ഒരു ഭക്തനാണ് ഇത് വഴിപാടായി സമർപ്പിക്കുന്നത്. കോതച്ചിറയിലുള്ള ശില്പി സുധിൽ കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ മണ്ഡപം പണിയുന്നത്. നിലവിൽ നാല് മണ്ഡപങ്ങളാണ് ഉള്ളത്. വിവാഹങ്ങളുടെ എണ്ണം 200 കടക്കുമ്പോൾ താത്കാലികമായി മറ്റൊരു മണ്ഡപം കൂടി സജ്ജീകരിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പണിയുന്ന മണ്ഡപം സ്ഥിരമായുള്ളതാണ്.

English Summary

Guruvayur Temple is set to witness a record number of weddings on August 23, the first Sunday of Chingam. So far, 377 weddings have been booked, with officials expecting the number to reach 400. The previous record was 334 weddings in September 2024. To manage the expected rush, Devaswom Board is constructing a permanent additional wedding mandapam.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYOOR WEDDING, RECORD WEDDING BOOKING, GURUVAYOOR TEMPLE, WEDDING SEASON, CHINGAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA