SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.06 AM IST

ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം

1

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മലേഷ്യൻ പൗരന്റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണവും വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിൽ അന്വേഷിക്കും. ഗ്യാനേഷ് കേരളത്തിൽ മരാമത്ത് സെക്രട്ടറിയായിരിക്കെ ഉയർന്ന ആരോപണങ്ങളാണിവ. 2007ൽ ഗ്യാനേഷിനെതിരേ വിജിലൻസ് അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ തെളിവില്ലെന്ന് കണ്ടെത്തി അവസാനിപ്പിക്കുകയും ചെയ്തിരുന്നു. ആ ഫയലുകൾ വീണ്ടെടുത്ത് പരിശോധന നടത്തി. ബാഹ്യ സമ്മർദ്ദം കാരണമാണോ അന്വേഷണം അവസാനിപ്പിച്ചതെന്നും ആരോപണങ്ങൾ നിലനിൽക്കുന്നതാണോയെന്നും പരിശോധിക്കുകയാണ്. അന്വേഷിക്കാതെ വിട്ട ഭാഗങ്ങളുണ്ടോയെന്നും പരിശോധിക്കും. കുറ്റകൃത്യം കണ്ടെത്തിയാൽ സർക്കാരിന്റെ അനുമതിയോടെ കേസെടുക്കാനാണ് നീക്കം. എന്നാൽ ഗ്യാനേഷിനെതിരേ കുറ്റപത്രം നൽകാൻ രാഷ്ട്രപതിയുടെ അനുമതി വേണ്ടിവരും.

കെ.എസ്.ടി.പി പദ്ധതി പ്രകാരം എം.സി റോഡ് പുനർനിർമ്മിച്ച പതി ബെൽ കമ്പനിയുടെ ചീഫ് പ്രോജക്‌ട് മാനേജറായിരുന്ന ലീ സീ ബീനിന്റെ ആത്മഹത്യാക്കുറിപ്പിൽ ചില ഉന്നത ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ട് തന്നെ സമ്മർദ്ദത്തിലാക്കിയതായി വ്യക്തമാക്കിയിരുന്നു. ഈ കുറിപ്പ് കണ്ടെത്താൻ വിജിലൻസ് ശ്രമിക്കുകയാണ്. ലീ സീ ബീനിന്റെ കുടുംബത്തിന്റെയോ കമ്പനിയുടെയോ പരാതി അന്ന് ലഭിച്ചിരുന്നില്ല. തെളിവോ മൊഴികളോ ഇല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രകാരമാണ് കേസ് പുനരന്വേഷിക്കുന്നത്.

 ഗ്യാ​നേ​ഷി​നെ​ ​സം​ര​ക്ഷി​ക്കാ​മെ​ന്ന വ്യാ​മോ​ഹം​ ​ന​ട​ക്കി​ല്ല​

കോ​ഴി​ക്കോ​ട്:​ ​ഗ്യാ​നേ​ഷ് ​കു​മാ​റി​നെ​ ​സം​ര​ക്ഷി​ക്കാ​മെ​ന്ന​ ​ബി.​ജെ.​പി​യു​ടെ​ ​വ്യാ​മോ​ഹം​ ​ഒ​രു​ ​ത​ര​ത്തി​ലും​ ​വി​ല​പ്പോ​കി​ല്ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​ഗ്യാ​നേ​ഷ് ​കു​മാ​ർ​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​സ്ഥാ​ന​ത്ത് ​തു​ട​രാ​ൻ​ ​യോ​ഗ്യ​ന​ല്ലെ​ന്നും​ ​വ​രാ​നി​രി​ക്കു​ന്ന​ത് ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​നാ​ളു​ക​ളാ​ണെ​ന്നും​ ​സി.​പി.​എം​ ​കോ​ഴി​ക്കോ​ട് ​വി​പു​ലീ​കൃ​ത​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​പൊ​തു​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ആ​ർ.​എ​സ്.​എ​സി​ന് ​അ​നു​കൂ​ല​മാ​യ​ ​ന​ട​പ​ടി​ക​ളാ​ണ് ​ഗ്യാ​നേ​ഷ് ​കു​മാ​ർ​ ​സ്വീ​ക​രി​ക്കു​ന്ന​ത്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ഒ​രാ​ളെ​യാ​തു​കൊ​ണ്ടാ​ണ് ​അ​ദ്ദേ​ഹ​ത്തം​ ​മു​ഖ്യ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​റാ​ക്കി​യ​തെ​ന്നും​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​പ​റ​ഞ്ഞു. വി.​എ​സ് ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​പി.​ഡി.​ബ്ല്യു.​ഡി​ ​ചു​മ​ത​ല​യി​ലാ​യി​രു​ന്ന​ ​ഗ്യാ​നേ​ഷി​ന്റെ​ ​വ​ഴി​വി​ട്ട​ ​നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ​ ​അ​ന്നേ​ ​ഇ​ട​ത് ​സ​ർ​ക്കാ​ർ​ ​പോ​രാ​ട്ടം​ ​തു​ട​ങ്ങി​യി​രു​ന്നു​.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GYANESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA