SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

'ഹാൽ' കാണാൻ ഡിവിഷൻബെഞ്ച്

a

കൊച്ചി:ഷെയ്ൻ നിഗം നായകനായ 'ഹാൽ" സിനിമ ഹൈക്കോടതി ഡിവിഷൻബെഞ്ച് കാണും.ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാനുള്ള സിംഗിൾബെഞ്ച് ഉത്തരവിനെതിരെ കാത്തലിക് കോൺഗ്രസ് നൽകിയ അപ്പീലിൽ തീരുമാനമെടുക്കുന്നതിന് മുന്നോടിയായാണ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും ജസ്റ്റിസ് പി.വി. ബാലകൃഷ്ണനും ബുധനാഴ്ച വൈകിട്ട് ഏഴിന് കാക്കനാട്ടെ സ്റ്റുഡിയോയിൽ സിനിമ കാണുന്നത്.

നേരത്തേ സിനിമ കണ്ടിട്ടായിരുന്നു സിംഗിൾബെഞ്ചിന്റെ ഉത്തരവ്.ക്രിസ്ത്യൻ സമുദായത്തെയും താമരശേരി ബിഷപ് ഹൗസിനെയും പ്രതിപാദിക്കുന്ന മൂന്ന് സീനുകൾക്ക് സിംഗിൾബെഞ്ച് അനുമതി നൽകിയതിനെതിരെയായിരുന്നു അപ്പീൽ.


ലൗജിഹാദിനെതിരെ നിലപാടെടുത്ത താമരശേരി ബിഷപ്പിനെയടക്കം മോശമായി ചിത്രീകരിക്കുന്നു എന്നാണ് കാത്തലിക് കോൺഗ്രസിന്റെ വാദം.ഏത് സീനുകളോടാണ് എതിർപ്പെന്ന് രേഖാമൂലം അറിയിക്കണമെന്ന് കോടതി നിർദ്ദേശം നൽകി.സെൻസർ ബോർഡ് പറഞ്ഞതിനപ്പുറമുള്ള സീനുകൾ ഒഴിവാക്കാൻ ആവശ്യപ്പെടരുതെന്ന് സിനിമയുടെ അണിയറ പ്രവർത്തകരും ആവശ്യപ്പെട്ടു.ഡിസംബർ നാലിന് കേസ് വീണ്ടും പരിഗണിക്കും.മുസ്ലിംയുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA