
തിരുവനന്തപുരം: ഹജ്ജ് തീർത്ഥാടനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടിയതായി കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചു. ജൂലായ് 24 രാത്രി 11.59 വരെയാണ് സമയം നീട്ടിയത്. പാസ്‌പോർട്ട് യഥാസമയം ലഭിക്കാത്തതിനാൽ അപേക്ഷിക്കാൻ കഴിയാതിരുന്ന തീർത്ഥാടകരുടെ സൗകര്യാർത്ഥമാണ് ഇളവ് നൽകിയത്. തീർത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്പ്യൂട്ടറൈസ്ഡ് നറുക്കെടുപ്പ് 2026 ജൂലായ് 30ന് രാവിലെ 11ന് മുംബൈ ഹജ്ജ് ഹൗസിൽ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |