
തൃശൂർ: നവകേരളം കർമപദ്ധതി രണ്ടാം ഘട്ടത്തിന്റെ കോ-ഓർഡിനേറ്ററും സി.പി.എം നേതാവുമായ ടി.എൻ. സീമയ്ക്ക് നാലര വർഷം കൊണ്ട് ലഭിച്ചത് 91.33 ലക്ഷം രൂപ ശമ്പളം. 2022 മേയ് മാസത്തിലാണ് സീമയ്ക്ക് 1,66,800 രൂപ പ്രതിമാസ ശമ്പളം അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. യാത്രബത്ത, സറണ്ടർ എന്നിവ ഉൾപ്പെടെയാണ് ഇത്രയും തുക നൽകിയത്.
ശമ്പളം നിശ്ചയിച്ചു നൽകണമെന്നാവശ്യപ്പെട്ട് ടി.എൻ. സീമ സർക്കാരിന് കത്തു നൽകിയത് അന്ന് ചർച്ചയായിരുന്നു. കത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഉത്തരവിറക്കിയത്.
ലൈഫ്, ആർദ്രം, ഹരിത കേരളം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമായ വിദ്യാകിരണം എന്നിവയെയും കേരള പുനർനിർമ്മാണ പദ്ധതിയെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു നവകേരള കർമ പദ്ധതി രണ്ടാംഘട്ടം. 2021 സെപ്തംബർ മൂന്നിനാണ് സീമയെ കോ-ഓർഡിനേറ്ററായി നിയമിച്ചത്. എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |