SignIn
Kerala Kaumudi Online
Sunday, 04 October 2026 2.55 AM IST

ദത്തെടുക്കൽ ചട്ട ഭേദഗതി: കെൽസ നിർദ്ദേശങ്ങൾ  കേന്ദ്ര പരിഗണനയിൽ

a

കൊച്ചി: ദത്തെടുക്കൽ ചട്ടം ഭേദഗതി ചെയ്യുന്നതിന്റെ ഭാഗമായി കേരള ലീഗൽ സർവീസസ് അതോറിറ്റി (കെൽസ) സമർപ്പിച്ച നിർദ്ദേശങ്ങൾ കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്ര അഡോപ്ഷൻ റിസോഴ്‌സ് അതോറിറ്റി (സി.എ.ആർ.എ) ഹൈക്കോടതിയെ അറിയിച്ചു.

കുട്ടികൾക്ക് കൗൺസലിംഗ് ഉറപ്പാക്കുക, അഭിപ്രായം വ്യക്തമാക്കാനുള്ള അവസരവും നിയമ സഹായവും ഉറപ്പാക്കുക,ദത്ത് റദ്ദാക്കുന്നതടക്കമുള്ള നടപടികൾക്കായി പ്രത്യേക അഡോപ്ഷൻ ഏജൻസിയുണ്ടാവണം തുടങ്ങിയ നിർദ്ദേശങ്ങളാണ് റിപ്പോർട്ടിലുള്ളത്. കെൽസയ്‌ക്കായി വിക്ടിം റൈറ്റ്‌സ് സെന്റർ പ്രൊജക്ട് കോ-ഓർഡിനേറ്റർ എ. പാർവതി മേനോനാണ് റിപ്പോർട്ട് നൽകിയത്. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനാണ് വിഷയം പരിഗണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA