
പ്രശ്നം കെ -ടെറ്റിലെ ആശയക്കുഴപ്പം
തിരുവനന്തപുരം: അദ്ധ്യയന വർഷം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ 1500 ഓളം സർക്കാർ സ്‌കൂളുകളിൽ ഹെഡ് മാസ്റ്റർമാരില്ല. കെ -ടെറ്റുമായി ബന്ധപ്പെട്ട ആശയക്കുഴപ്പമാണ് പ്രശ്നം. കെ ടെറ്റ് പാസാകാത്തവരെ നിയമിച്ചാൽ കോടതി അലക്ഷ്യമാകുമോ എന്നതാണ് സർക്കാരിന്റെ ആശങ്ക.
അദ്ധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും സുപ്രീം കോടതി അടിസ്ഥാന യോഗ്യതയായി കെ-ടെറ്റ് നിശ്ചയിച്ചിട്ടുള്ളപ്പോൾ, അതില്ലാത്തവരെ എങ്ങനെ ഹെഡ് മാസ്റ്റർമാരാക്കുമെന്നതാണ് പ്രശ്നം. നെറ്റും പി.എച്ച്ഡിയുമുള്ളവർ നിയമനത്തിനുള്ള 335 പേരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നെങ്കിലും കെ ടെറ്റ് ഇല്ലാത്തവരെ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നതോടെ തുടർ നടപടി സർക്കാർ നിറുത്തി വച്ചു.കെ ടെറ്റ് യോഗ്യതയുള്ളവർക്ക് മാത്രമായി സ്ഥാനക്കയറ്റം നൽകിയാൽ നിരവധി അദ്ധ്യാപകരുടെ സീനിയോറിറ്റി നഷ്ടപ്പെടും. പിന്നീട് ഇവർ കെ ടെറ്റ് നേടിയാലും ഹെഡ് മാസ്റ്ററായി നിയമിക്കാൻ ഒഴിവുകളില്ലാതെ വരും. അർഹതപ്പെട്ട സ്ഥാനക്കയറ്റം ലഭിക്കാതെ ഇവർ വിരമിക്കുന്ന സാഹചര്യം ഉണ്ടാകും.
കെ.ടെറ്റ് ഇല്ലാത്തവർക്കും തത്കാലം ഹെഡ് മാസ്റ്റർ നിയമനം നൽകാമെന്നാണ് വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീന്റെ നിലപാട്. കെ ടെറ്റ് നേടുന്ന മുറയ്‌ക്കോ, സുപ്രീം കോടതി തീരുമാനമനുസരിച്ചോ ഹെഡ് മാസ്റ്റർ തസ്തികയിലെ ആനുകൂല്യങ്ങൾ നൽകാമെന്ന വ്യവസ്ഥയോടെ , നിയമനം നൽകാനാണ് ആലോചന. ഹെഡ് മാസ്റ്റർ നിയമനത്തിന് ശേഷമേ അദ്ധ്യാപക സ്ഥലം മാറ്റവും നടക്കൂ. സ്ഥാനക്കയറ്റം നൽകിയില്ലെങ്കിൽ അർഹതപ്പെട്ടവർക്ക് ഒരു വർഷം നഷ്ടപ്പെടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |