
തിരുവനന്തപുരം: കോഴിക്കോട് നിപ രോഗം സ്ഥിരീകരിച്ച 43കാരനെ രാത്രി തന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. കോഴിക്കോട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗിക്ക് വിപുലമായ സമ്പർക്കം ഉണ്ടായിട്ടുണ്ട്. നിലവിൽ ഇതുവരെ മറ്റാർക്കും ലക്ഷണങ്ങൾ കണ്ടിട്ടില്ല.
ഫറോക്ക് സ്വദേശിയായ നിപ രോഗബാധിതൻ ക്ളീനിംഗ് തൊഴിലാളിയാണ്. ഇയാൾ ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നു. ആ ഗോഡൗണിൽ വവ്വാലിന്റെ സാന്നിദ്ധ്യം സംശയിക്കുന്നതായും അവിടെനിന്നാകാം രോഗമുണ്ടായതെന്നുമാണ് കരുതുന്നത്. സ്ഥിതി അവലോകനം ചെയ്യാൻ നാളെ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നുണ്ട്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സ തേടിയിരുന്നു. പിന്നീട് ഡിസ്‌ചാർജായി. ഇതിനുശേഷം ബോധക്ഷയമുണ്ടായി. മദ്യപാന സ്വഭാവമുള്ളതിനാൽ വിഡ്രോവൽ സിംപ്റ്റമെന്ന് കരുതി ഡിഅഡിക്ഷൻ സെന്ററിലും എത്തിച്ചു. ഇത്തരത്തിൽ വിപുലമായ സമ്പർക്കം ഇയാളിൽ നിന്നും ഉണ്ടായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |