SignIn
Kerala Kaumudi Online
Thursday, 02 July 2026 2.37 AM IST

സ്റ്റാൻഡിംഗ് കൗൺസൽ നിയമനം: കേരള വി.സിക്ക് നോട്ടീസ് 

hc

കൊച്ചി: കേരള സർവകലാശാലയുടെ സ്റ്റാൻഡിംഗ് കൗൺസലായി അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ചതിനെതിരായ ഹർജിയിൽ വി.സിക്ക് ഹൈക്കോടതി നോട്ടീസയച്ചു. നിയമനം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അനുവദിച്ചില്ല.

സിൻഡിക്കേറ്റിന്റെ അനുമതിയില്ലാതെ വി.സി നിയമനം നടത്തിയത് തെറ്റാണെന്ന് സിൻഡിക്കേറ്റംഗം ഡോ.ടി.ആർ. മനോജിന്റെ ഹർജിയിൽ വാദിക്കുന്നു. രണ്ട് മാസം കൂടുമ്പോൾ സിൻഡിക്കേറ്റ് ചേരണമെന്നാണ് നിയമം. മാർച്ച് 24 നാണ് അവസാനമായി ചേർന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ തീരുമാനമെടുത്തില്ല. അടിയന്തര സാഹചര്യത്തിൽ മാത്രമേ സിൻഡിക്കേറ്റിനെ മറി കടന്ന് വി.സിക്ക് തീരുമാനമെടുക്കാനാകൂ. ഇവിടെ അത്തരമൊരു സാഹചര്യമില്ലെന്നും ഹർജിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA