SignIn
Kerala Kaumudi Online
Thursday, 06 August 2026 5.19 PM IST

മുത്തങ്ങ സലാം വധശ്രമക്കേസ്; എം ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികളുടെ ശിക്ഷയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി

highcourt
ഹൈക്കോടതി

കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥൻ അബ്‌ദുൾ സലാമിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എം ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാനന്ദൻ അടക്കമുള്ള നാലുപേർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

ഗൂഢാലോചനയിൽ പ്രഥമദൃഷ്‌ട്യാ കുറ്റം നിലനിൽക്കുമെന്ന് അന്തിമ വിധിയിൽ എങ്ങനെ വിചാരണക്കോടതിക്ക് പറയാനാകുമെന്ന് കോടതി ചോദിച്ചു. വിധി സൂക്ഷ്‌മമായി പരിശോധിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. അപ്പീലിൽ സിബിഐയ്‌ക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു. അപ്പീൽ പിന്നീട് പരിഗണിക്കാൻ മാറ്റി.

പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി വിധിച്ചിരുന്നു. 2003 ഫെബ്രുവരി 19നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഉണ്ടായ സംഘർഷത്തിനിടെ കെ വി വിനോദ് എന്ന പൊലീസുകാരൻ കൊല്ലപ്പെട്ടത്.

English Summary

The Kerala High Court found an error in the trial court's verdict convicting M. Gathanandan and others for attempting to murder police officer Abdul Salam during the Muthanga agitation. Considering appeals, the High Court questioned the *prima facie* finding of conspiracy in the final judgment, issuing notices to the CBI and government for review.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHANGA SALAM CASE, M GEETHANANDAN, KERALA HIGH COURT, ATTEMPT TO MURDER CASE, HIGH COURT SENTENCE RULING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA