SignIn
Kerala Kaumudi Online
Monday, 05 October 2026 11.51 PM IST

വെട്ടിക്കോട്ട് ആയില്യം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ പ്രാദേശിക അവധി

READ ENGLISH VERSION

holiday-

ആലപ്പുഴ : ആദിമൂലം വെട്ടിക്കോട്ട് നാഗരാജസ്വാമി ക്ഷേത്രത്തിലെ പ്രശസ്തമായ ആയില്യം മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച മാവേലിക്കര താലൂക്കിന് പുറമേ കായംകുളം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തും. സഹകരണ-എക്സൈസ് മന്ത്രി എം. ലിജുവിന്റെ ഇടപെടലിനെത്തുടർന്നാണ് കായംകുളം നിയമസഭാ മണ്ഡലത്തിൽപ്പെടുന്ന കാർത്തികപ്പള്ളി താലൂക്കിലെ വിവിധ പ്രദേശങ്ങൾക്ക് കൂടി അവധി അനുവദിച്ചത്.

കായംകുളം നഗരസഭ, കൃഷ്ണപുരം, പത്തിയൂർ, കണ്ടല്ലൂർ, ദേവികുളങ്ങര എന്നീ പഞ്ചായത്തുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് 6ന് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അവധി വേണമെന്ന ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് കായംകുളം എം.എൽ.എ കൂടിയായ മന്ത്രി എം ലിജു വിഷയത്തിൽ ഇടപെട്ടത്. തുടർന്നാണ് മുഖ്യമന്ത്രി അവധി അവശ്യം പരിഗണിക്കുകയും പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തത്. കന്നിമാസത്തിലെ ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാഭാഗത്തുനിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യദിവസം ഇവിടെ എത്തിച്ചേരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA