SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.10 AM IST

പട്ടിക ജാതിക്കാർക്കായി പുതിയ ഭവന പദ്ധതി

house

തിരുവനന്തപുരം: പട്ടിക ജാതി വിഭാഗത്തിലെ പാവപ്പെട്ടവർക്കായി പുതിയ ഭവന പദ്ധതി സർക്കാർ ആരംഭിക്കും. നിലവിൽ ഭൂമി ഉണ്ടായിട്ടും വീടില്ലാത്തവർക്കും വീടുണ്ടെങ്കിലും വാസയോഗ്യമല്ലാത്ത വീടുകൾക്കും പദ്ധതിയുടെ ആനൂകൂല്യം ലഭിക്കും.

മുൻ സർക്കാരിന്റെ കാലത്ത് ലൈഫ് ഭവന പദ്ധതി പ്രകാരം 4 ലക്ഷം രൂപ വീതമായിരുന്നു ഭവന നിർമ്മാണത്തിന് സർക്കാർ സഹായമായി ലഭിച്ചിരുന്നത്. ഈ തുക വർദ്ധിപ്പിക്കും. ഓരോ പ്രദേശത്തെയും ചെലവ് പരിഗണിച്ച് തുക നിശ്ചയിക്കും.ഗുണഭോക്താക്കളെ കണ്ടെത്തി തുക അനുവദിച്ചുകഴിഞ്ഞാൽ നിർമ്മാണത്തിന്റെ ഓരോ ഘട്ടവും വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിച്ച് മികച്ച നിലവാരം ഉറപ്പാക്കും.

വീട് ഭൂമി

ഇല്ലാത്തവർക്കും

ഭൂരഹിതരായ പട്ടിക വിഭാഗക്കാർക്ക് ഭൂമി ലഭ്യമാക്കി വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയും സർക്കാരിന്റെ പരിഗണനയിലാണ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഭൂമി വാങ്ങുന്നതിനായി പട്ടികജാതി വികസന വകുപ്പ് മുഖേന അനുവദിച്ച ധനസഹായം കുറവാണെന്ന പരാതിയുണ്ടായിരുന്നു. പഞ്ചായത്തിൽ 3.75 ലക്ഷം, മുൻസിപ്പാലിറ്റിയിൽ 4.5 ലക്ഷം, കോർപ്പറേഷനിൽ 6 ലക്ഷം രൂപ വരെയായിരുന്നു അനുവദിച്ചിരുന്നത്.

''പട്ടിക ജാതിക്കാരുടെ ക്ഷേമം ഉറപ്പാക്കിയുള്ള ഭവന പദ്ധതിയായാണ് സർക്കാർ തയ്യാറാക്കുന്നത്''-

-കെ.എ.തുളസി,

വകുപ്പ് മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOUSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA