
തിരുവനന്തപുരം: ചെലവ് ചുരുക്കണമെന്ന് ധനവകുപ്പ് ആവർത്തിക്കുന്നതിനിടെ, മന്ത്രിമാർക്കും പേഴ്സനൽ സ്റ്റാഫിനുമായി 6.71കോടി രൂപ ചെലവിൽ 480 ആപ്പിൾ ഐപാഡുകൾ വാങ്ങാൻ സർക്കാർ നടപടി തുടങ്ങി. കെൽട്രോൺ ഇ-ടെൻഡർ ക്ഷണിച്ചു. മന്ത്രിമാർ, പ്രൈവറ്റ് സെക്രട്ടറിമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ലാപ്‌ടോപ്പുകൾ, ഐപാഡുകൾ, ടാബ്ലെറ്റുകൾ എന്നിവയുൾപ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി അടുത്തിടെ 1.5ലക്ഷം രൂപയിൽ നിന്ന് രണ്ടു ലക്ഷമാക്കിയിരുന്നു.
13ഇഞ്ച് ഐപാഡ് പ്രോ 256 ജിബി(160എണ്ണം), 11ഇഞ്ച് ഐപാഡ് പ്രോ 256 ജിബി (160), 11ഇഞ്ച് ഐപാഡ് (എ16) വൈഫൈ+സെല്ലുലാർ 256 ജിബി(160) എന്നിവയാണ് വാങ്ങുന്നത്. 13ഇഞ്ച് ഐപാഡ് പ്രോ മോഡലുകൾക്കായി 3.19കോടി രൂപ ചെലവഴിക്കും. ഓരോ യൂണിറ്റിനും 1,99,000 രൂപയാണ് വില. 11 ഇഞ്ച് ഐപാഡ് പ്രോ വൈഫൈ 256 ജിബി മോഡലുകൾക്കായി 2.23കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഒരു യൂണിറ്റിന് 1.39ലക്ഷം രൂപയാണ് വില. ബാക്കിയുള്ള 1.27 കോടിരൂപ 11ഇഞ്ച് ഐപാഡ്(എ16) വൈഫൈ+സെല്ലുലാർ 256 ജിബി മോഡലുകൾക്കാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |