SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

ചർച്ച പരാജയപ്പെട്ടു; ജൽജീവൻ മിഷൻ കരാറുകാർ സമരം തുടരും കുടിശികയിൽ തീരുമാനമായില്ല

p

തിരുവനന്തപുരം: ജൽജീവൻ മിഷൻ പദ്ധതിയിൽ ബിൽ കുടിശികയുമായി ബന്ധപ്പെട്ട് കരാറുകാരുടെ സംഘടനകളുമായി വാട്ടർ അതോറിട്ടി നടത്തിയ ചർച്ച പരാജയപ്പെട്ടു. ഫെബ്രുവരി ഒന്നുമുതൽ തുടങ്ങിയ സമരം തുടരുമെന്ന് സംഘടനകൾ അറിയിച്ചു. 4000 കോടിയോളമാണ് കുടിശിക.

ജൽജീവൻ മിഷൻ കോൺട്രാക്ടേഴ്സ്, വാട്ടർ അതോറിട്ടി കോൺട്രാക്ടേഴ്സ് സംഘടനകളുടെ സംയുക്ത സമരസമിതി നേതാക്കളുമായി വാട്ടർ അതോറിട്ടി എം.ഡി ജീവൻ ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. എന്നാൽ, ചെയ്ത പ്രവൃത്തികളുടെ സീനിയോരിറ്റി അടിസ്ഥാനത്തിൽ പോലും കുടിശിക നൽകുന്ന കാര്യത്തിൽ അനുകൂല തീരുമാനമൊന്നും ഉണ്ടായില്ലെന്ന് സംഘടനകൾ പറഞ്ഞു. 4000ത്തോളം കരാറുകാരുടെ 18 മാസത്തെ ബില്ലുകളിലാണ് കുടിശിക.

മിഷന്റെ തുടർപ്രവർത്തനങ്ങൾക്ക് 1400 കോടി സ്‌പെഷ്യൽ അസിസ്റ്റൻസ് ഫണ്ടും 550 കോടിയുടെ പ്ലാൻഫണ്ടും അനുവദിച്ചിട്ടും ചെറുകിട കരാറുകാർക്കുപേലും കുടിശിക നൽകിയില്ല. എന്നാൽ, ചില വൻകിട കരാറുകാർക്ക് പൂർത്തിയാക്കാത്ത പണികൾക്കുപോലും തുക നൽകിയെന്ന് സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി. ബില്ലുകൾ മാറാത്തതിനാൽ ചെയ്തുകൊണ്ടിരിക്കുന്ന പണികൾ പൂർത്തിയാക്കാനാവാത്ത അവസ്ഥയിലാണ്. പൈപ്പ് സ്ഥാപിക്കുന്നതിനായി വിവിധ പഞ്ചായത്തുകളിലെ 40,000 കിലോമീറ്റർ റോഡ് വെട്ടിപ്പൊളിച്ചത് മൂടാതെ കിടപ്പുണ്ടെന്നും പറഞ്ഞു.

എന്നാൽ, കേന്ദ്ര- സംസ്ഥാന വിഹിതത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് ഫണ്ട് കിട്ടാത്തതിനാലാണ് കുടിശിക നൽകാനാവാത്തതെന്ന് വാട്ടർ അതോറിട്ടി പറയുന്നു. രണ്ടാംഘട്ട പ്രവർത്തനങ്ങൾ തുടങ്ങുന്നതിനുള്ള സംസ്ഥാന വിഹിതം കണ്ടെത്താനാകാത്തതിനാൽ അതിന്റെ അടിസ്ഥാനത്തിൽ അനുവദിക്കുന്ന കേന്ദ്ര വിഹിതവും ലഭ്യമായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JALJEEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA