SignIn
Kerala Kaumudi Online
Tuesday, 06 October 2026 4.47 PM IST

ചുവപ്പ് ഷാൾ അണിയിക്കാൻ ശ്രമിച്ച് ജോൺ ബ്രിട്ടാസ്, ഇപ്പോൾ വേണ്ടെന്ന് അടൂർ പ്രകാശ്: ചർച്ചയായി വീഡിയോ

READ ENGLISH VERSION

adoor-prakash-brittas
അടൂർ പ്രകാശ് ജോൺ ബ്രിട്ടാസ് ( വീഡിയോ ദൃശ്യങ്ങളിൽ നിന്ന്)​

ന്യൂഡൽഹി: ജന്തർമന്ദറിലെ പ്രതിഷേധത്തിനിടെ യുഡിഎഫ് കൺവീനർ അടൂർപ്രകാശിനെ ചുവപ്പ് ഷാൾ അണിയിക്കാൻ ശ്രമിച്ച് സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാ‌റിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യസഖ്യം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ പുറത്തുവന്നു.

പ്രതിഷേധ പ്രകടനത്തിനിടെ ജോൺ ബ്രിട്ടാസ് അടൂർ പ്രകാശിനെ ചുവപ്പ് ഷാൾ അണിയിക്കാൻ ശ്രമിക്കുന്നതും ഇപ്പോൾ വേണ്ടെന്ന് പറഞ്ഞ് അടൂർ പ്രകാശ് ഒഴിഞ്ഞുമാറുന്നതും വീഡിയോയിൽ കാണാം. തുടർന്ന് തന്നെ അണിയിക്കാൻ കൊണ്ടുവന്ന ഷാൾ ബ്രിട്ടാസിന് തന്നെ അടൂർ പ്രകാശ് തിരിച്ച് അണിയിക്കുകയായിരുന്നു. ഇരുവരും പരസ്പരം പുഞ്ചിരിക്കുന്നതും വീഡിയോയിൽ കാണാം.

കുറച്ച് കഴിഞ്ഞ് ഞാൻ ഷാൾ ഇട്ടുകൊടുക്കുമെന്ന് ജോൺ ബ്രിട്ടാസ് അടൂർ പ്രകാശിന് മറുപടി നൽകുന്നതും വീഡിയോയിൽ കേൾക്കാം. മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശ് പരസ്യവിമർശനം നടത്തിയതിന് പിന്നാലെയാണ് ഈ സംഭവമെന്നതാണ് ഏറെ ശ്രദ്ധേയം.

English Summary

CPM MP John Brittas attempted to drape a red shawl over UDF Convenor Adoor Prakash at an INDIA alliance protest in Jantar Mantar, Delhi. Prakash initially refused, then draped the shawl over Brittas. This occurred during protests demanding the Central Election Commissioner's resignation, and followed Prakash's recent public criticism of CM V.D. Satheesan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOHN BRITTAS, ADOOR PRAKASH, ADOOR PRAKASH JOHN BRITTAS VIDEO, CPM, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA