
തിരുവനന്തപുരം: ജിയോ ടാഗ് സംവിധാനത്തോടെ ഏകീകൃത (യൂണിക്) കെട്ടിടനമ്പർ നൽകുന്നത് സർക്കാറിന്റെ സജീവപരിഗണനയിലാണെന്ന് തദ്ദേശമന്ത്രി കെ.എം.ഷാജി നിയമസഭയിൽ അറിയിച്ചു. പല തദ്ദേശ സ്ഥാപനങ്ങളിലെയും അതിർത്തി മാറുന്നത് പ്രകാരം കെട്ടിടനമ്പറിൽ മാറ്റം വരും. ഇത് പല വിധത്തിൽ ബുദ്ധിമുട്ടുകളുണ്ടാക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങളും ഭീഷണികളും നേരിടുന്ന പ്രദേശങ്ങളിലെ വീടുകൾ പെട്ടെന്ന് മനസിലാക്കാനും അപകടങ്ങളിൽ പെട്ടെന്ന് സുരക്ഷാ സംവിധാനങ്ങളെത്തിക്കാനും യുണിക് കെട്ടിട നമ്പർ സഹായിക്കും. കെട്ടിടവിവരം നൽകിയതിലെ തിരുത്തൽ വരുത്താൻ 'തിരുത്തൽ മോഡ്യൂൾ' കെ സ്മാർട്ട് മുഖേന നടത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |