SignIn
Kerala Kaumudi Online
Sunday, 26 July 2026 10.30 AM IST

അന്താരാഷ്ട്ര കള്ളക്കടത്തിന് ഒത്താശ: പിണറായി രാജി വയ്ക്കണം- കെ. സുരേന്ദ്രൻ

k-sura

അഞ്ചൽ: അന്താരാഷ്ട്ര ഡോളർ കള്ളക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. വിജയ യാത്രയ്ക്ക് അഞ്ചലിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോളർ കള്ളക്കടത്തിൽ മുഖ്യമന്ത്രിക്കും മൂന്ന് മന്ത്രിമാർക്കും സ്പീക്കർക്കും വ്യക്തമായ പങ്കുള്ളതായി കസ്റ്റംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകാൻ സത്യവാങ്മൂലം തയ്യാറാക്കിയത്.

. മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി വ്യക്തമാക്കിയപ്പോൾ അതിനെ പരിഹസിച്ചവർ ഇപ്പോൾ എന്തുപറയുന്നു. അഴിമതിപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തുകയാണുണ്ടായത്.അഴിമതിക്കെതിരെ അന്വേഷണം വരുമ്പോൾ അന്വേഷണ ഏജൻസികളെ തെരുവിൽ നേരിടുമെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. കള്ളക്കടത്തുകാരി എന്തിന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്നതിന്റെ . അന്വേഷണ റിപ്പോർട്ട് ഇതുവരെ കിട്ടിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു..

ബി.​ജെ.​പി​ ​കോർ ക​മ്മി​റ്റി​യിൽ പ്രാ​ഥ​മി​ക​ ​പ​ട്ടിക

കൊ​ല്ലം​:​ ​ചാ​ത്ത​ന്നൂ​രി​ൽ​ ​ചേ​ർ​ന്ന​ ​ബി.​ജെ.​പി​ ​കോ​ർ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​നി​യ​മ​സ​ഭാ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​പ്രാ​ഥ​മി​ക​ ​പ​ട്ടി​ക​ ​പ​രി​ശോ​ധി​ച്ചു.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​പ​രി​ശോ​ധി​ച്ച​ശേ​ഷം​ ​പ​ട്ടി​ക​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ക്ക് ​സ​മ​ർ​പ്പി​ക്കും.​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം​ ​ഡ​ൽ​ഹി​യി​ലാ​യി​രി​ക്കും.​ ​കേ​ന്ദ്ര​ ​മ​ന്ത്രി​മാ​രാ​യ​ ​അ​നു​രാ​ഗ് ​ഠാ​ക്കൂ​ർ,​ ​പ്ര​ഹ്ലാ​ദ് ​ജോ​ഷി,​ ​വി.​ ​മു​ര​ളീ​ധ​ര​ൻ,​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​രേ​ന്ദ്ര​ൻ,​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളാ​യ​ ​സി.​കെ.​ ​പ​ത്മ​നാ​ഭ​ൻ,​ ​പി.​കെ.​ ​കൃ​ഷ്ണ​ദാ​സ്,​ ​സം​ഘ​ട​നാ​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ഗ​ണേ​ശ്,​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​സി.​ ​കൃ​ഷ്ണ​കു​മാ​ർ,​ ​എം.​ടി.​ ​ര​മേ​ശ്,​ ​അ​ഡ്വ.​ ​പി.​സു​ധീ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SUERENDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA