SignIn
Kerala Kaumudi Online
Sunday, 25 October 2026 10.41 AM IST

കൊച്ചിയിൽ 17കാരൻ ഓടിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് അപകടം, ഒരാൾ മരിച്ചു; അഡീഷണൽ ജഡ്ജിയുടെ മകൻ പിടിയിൽ

READ ENGLISH VERSION

accident

അപകടത്തിൽ തകർന്ന സ്കൂട്ടർ,​ മരിച്ച ജയബാലകൃഷ്ണൻ

കൊച്ചി: ചേരാനെല്ലൂരിൽ 17കാരൻ ഓടിച്ച കാർ സ്‌കൂട്ടറിന് പിന്നിൽ ഇടിച്ച് ഒരാൾ മരിച്ചു. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. കാർ ഓടിച്ച 17കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഡീഷണൽ ജഡ്ജിയുടെ മകനാണ് പിടിയിലായതെന്നാണ് വിവരം.

പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അച്ഛനും അമ്മയും അറിയാതെയാണ് 17കാരൻ വാഹനവുമെടുത്ത് ഇറങ്ങിയതെന്നാണ് വിവരം. ചിറ്റൂരിനടത്ത് ഒരു തട്ടുകട നടത്തുന്നയാളാണ് ജയബാലകൃഷ്ണൻ. രാത്രി കട അടച്ച് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടമുണ്ടായത്. അഡീഷണൽ ജഡ്ജിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ബെൻസ് കാറാണ് സ്‌കൂട്ടറിന് പിന്നിൽ ഇടിച്ച് അപകടമുണ്ടാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI CAR ACCIDENT, MINOR DRIVING ACCIDENT, SCOOTER ACCIDENT KOCHI, ADDITIONAL JUDGE SON, KERALA ROAD ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA