SignIn
Kerala Kaumudi Online
Sunday, 30 August 2026 10.23 PM IST

'സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണം',​ സർക്കുലറിന് പിന്നാലെ    വീണ്ടും വിവാദ പരാമർശവുമായി  കാന്തപുരം 

kanthapuram-
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

കൊച്ചി: സ്ത്രീകളെക്കുറിച്ച് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഖുറാനിൽ സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്നാണ് പഠിപ്പിക്കുന്നതെന്നും പൊതുവേദികളിൽ സ്ത്രീകൾ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും കാന്തപുരം നിർദേശിച്ചു. കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങരുതെന്ന് പറയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും കാന്തപുരം ന്യായീകരിച്ചു. അന്യപുരുഷന്മാർക്കിടയിൽ സ്ത്രീകൾ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഇസ്ലാം പർദ്ദ ഏർപ്പെടുത്തിയത്. ഇത്തരം കാര്യങ്ങളിൽ മതം പഠിപ്പിക്കുന്ന നിലപാടാണ് താൻ പറയുന്നതെന്നും കാന്തപുരം വ്യക്തമാക്കി.

തന്റെ പരാമർശങ്ങളെ വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്താൽ ഭയന്ന് പിൻമാറില്ലെന്നും മതത്തെക്കുറിച്ച് കൃത്യമായി പഠിച്ചവരാണ് തങ്ങളെന്നും മുസ്ലിം സമുദായത്തോട് ഇത്തരം കാര്യങ്ങൾ പറയാനുള്ള അവകാശമുണ്ടെന്നും കാന്തപുരം അവകാശപ്പെട്ടു. ഇത്തരം നിലപാടുകൾ പറയാൻ തനിക്ക് എന്ത് അധികാരമാണുള്ളതെന്ന് ചില സംഘടനകൾ ചോദിക്കാറുണ്ടെന്നും എന്നാൽ എതിർപ്പുകളെ ഭയന്ന് നിലപാടുകളിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും കാന്തപുരം വ്യക്തമാക്കി.

ഇസ്ലാമിക ആഘോഷങ്ങളിൽ സ്ത്രീകളെ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുതെന്ന വിവാദ നിർദേശം അടുത്തിടെകാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിൽപുറപ്പെടുവിച്ചിരുന്നു. അന്യപുരുഷന്മാർക്കിടയിൽ വേദിയിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നായിരുന്നു സർക്കുലർ. ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയാനാണ് കാന്തപുരം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. അതേസമയം,​ സർക്കുലറിനെതിരെ വ്യാപക വിമർശനമാണ് സോ ഷ്യൽ മീഡിയയിൽ അടക്കം ഉയർന്നത്. കാന്തപുരത്തിനെതിരെ രൂക്ഷവിമർശനവുമായി നിരവധി മുസ്ലീം യുവതികളും സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു

English Summary

Kannthapuram A.P. Aboobacker Musliyar has sparked controversy again with remarks that women should remain at home and avoid public platforms, claiming this is what the Quran teaches.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANTHAPURAM ABU BAKR MUSLIYAR, SAMASTHA, SAMASTHA KANTHAPURAM, KANTHAPURAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA