SignIn
Kerala Kaumudi Online
Saturday, 11 July 2026 12.24 PM IST

കാസർകോട് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു; ശരീരത്തിന് ഒരു  മാസത്തിലധികം  പഴക്കം

nellikunnu-beach
പ്രതീകാത്മക ചിത്രം

കാസർകോട്: നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു. പുരുഷന്റെ മൃതദേഹത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് വിവരം. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. സംഭവത്തിൽ ബേക്കൽ കോസ്റ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തല വേർപ്പെട്ട നിലയിലാണ്. കാലിലെ മാംസഭാഗങ്ങളും വേർപ്പെട്ട് അസ്ഥികൾ പുറത്തേക്ക് തള്ളി. തല വേർപ്പെട്ടതിൽ ദൂരുഹതയുണ്ടെന്നാണ് നിഗമനം. മുങ്ങിമരണമാണെങ്കിൽ തല മാത്രം മൃതദേഹത്തിൽ നിന്ന് വേർപ്പെട്ട് പോകാൻ സാദ്ധ്യതയില്ല.

English Summary

A headless body of a man washed ashore at Nellikunnu beach in Kasaragod. Fishermen spotted the body, which is believed to be over a month old. The Bekal Coastal Police have started an investigation. The body was found with the head and parts of the leg separated, raising suspicions about the cause of death.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KASARAGOD HEADLESS BODY, HEADLESS BODY FOUND, KASARAGOD NEWS, UNIDENTIFIED BODY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA