
കൊച്ചി: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരൻ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഉന്നത പഠനത്തിനായി ഐ.ഐ.ടി മദ്രാസിലേക്ക്. ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം സ്ഥാനം റോഷനായിരുന്നു. കീമിൽ 600 ൽ 586 ആണ് സ്‌കോർ. ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ബിരുദത്തിനാണ് ചേർന്നത്. ജൂലായ് 30 ന് ക്ലാസ് തുടങ്ങും.
പത്താം ക്ലാസ് വരെ മഞ്ഞപ്രയിലെ സെന്റ് പാട്രിക്സ് അക്കാഡമിയിലായിരുന്നു പഠനം. കെ.ഇ. മാന്നാനം സ്കൂളിൽ പ്ലസ് ടുവും ബ്രില്ല്യന്റ് അക്കാഡമിയുടെ എൻട്രൻസ് കോച്ചിംഗും സംയുക്തമായാണ് പഠിച്ചത്. ഭൗതികശാസ്ത്രമാണ് പ്രിയപ്പെട്ട വിഷയമെന്ന് പറയുന്ന റോഷൻ, ഭാവിയിൽ സംരംഭകനാകാൻ ആഗ്രഹിക്കുന്നു.
കെ.എസ്.എഫ്.ഇ മാനേജർ അയ്യമ്പുഴ കാച്ചപ്പിള്ളി രാജുവിന്റെയും ഹയർ സെക്കൻഡറി അദ്ധ്യാപിക ജാസ്മിന്റെയും മകനാണ്. സഹോദരൻ റോഹൻ പ്ലസ് വൺ വിദ്യാർത്ഥി. പരീക്ഷാഫലം പ്രഖ്യാപിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം.ജോണിന്റെ മണ്ഡലത്തിലാണ് റോഷന്റെയും വീട്. മന്ത്രി ഇന്നലെ വീട്ടിലെത്തി അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |