SignIn
Kerala Kaumudi Online
Saturday, 24 October 2026 12.38 AM IST

അഴീക്കോടൻ ദിനാചരണ പരിപാടിയിൽ ഇ.പിയും

g

കണ്ണൂർ: പരിഭവം പരസ്യമാക്കി ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ നിന്നു വിട്ടുനിന്ന ഇ.പി. ജയരാജനെ നാളെ നടക്കുന്ന അഴീക്കോടൻ ദിനാനചരണ പരിപാടിയിൽ ഉൾപ്പെടുത്തി സി.പി.എം. ആയുർവേദ ചികിത്സയിലായതിനാലാണ് ഇ.പി പങ്കെടുക്കാത്തതെന്നാണ് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ നൽകിയ മറുപടി. രണ്ടുദിവസം മുമ്പ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ചടയൻ അനുസ്മരണത്തിൽ പങ്കെടുക്കേണ്ടവരായി എ.വി.ജയരാഘവൻ, ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി എന്നിവരെ നിശ്ചയിച്ചത്. ഇ.പി പങ്കെടുക്കുമോയെന്ന് കണ്ടറിയണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA