SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

മനഃസാക്ഷി വോട്ട് ചെയ്യുമെന്ന് സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കൻ

guna

തൃശൂർ: വയനാട്,പാലക്കാട്,ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ മനഃസാക്ഷി വോട്ട് ചെയ്യുന്നതിന് സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കൻ പാർട്ടി (എസ്.ആർ.പി.) സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മുൻകാലങ്ങളിൽ എസ്.ആർ.പിയിൽ നിന്ന് വിട്ടുപോയവരും പാർട്ടി അനുഭാവികളും നേതാക്കളും ഡിസംബർ ആദ്യം ചേരുന്ന പ്രവർത്തകയോഗത്തിൽ പങ്കെടുക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.അശോകൻ ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാനായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനായ എം.എൻ.ഗുണവർദ്ധനനെ തിരഞ്ഞെടുത്തു. ജില്ലാ,മണ്ഡലം കമ്മിറ്റികൾ സജീവമാക്കാനും മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്താനും സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു. ജനറൽ സെക്രട്ടറി വി.കെ.അശോകൻ ഉദ്ഘാടനം ചെയ്തു. എം.എൻ.ഗുണവർദ്ധനൻ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.എ.എൻ.പ്രേംലാൽ,പുഷ്പൻ ഉപ്പുങ്ങൽ എന്നിവരും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.പി.പ്രകാശ്,പാലക്കാട് ചന്ദ്രൻ,സനിൽകുമാർ ആലപ്പുഴ,എം.എസ്.ബാബു കോട്ടയം,വിജയകുമാർ തിരുവനന്തപുരം,വി.പി.ദിനേശൻ,മല്ലികാ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA