
കൊച്ചി: പട്ടിക വിഭാഗം വിദ്യാർത്ഥികൾക്ക് അർഹതയുള്ള സ്‌കോളർഷിപ്പുകളും സഹായങ്ങളും ലഭ്യമാക്കുന്നില്ലെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി.
പട്ടികവിഭാഗങ്ങൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റുകൾ തുടർച്ചയായി മുടങ്ങുന്നതായി ഹർജിയിൽ പറയുന്നു. സ്‌കോളർഷിപ്പ്, ട്യൂഷൻ-ഹോസ്റ്റൽ ഫീസ് എന്നിങ്ങനെയുള്ള ധനസഹായങ്ങളുടെ കാര്യത്തിൽ ഉദാസീന നിലപാടാണ് കേന്ദ്ര-സംസ്ഥാന ഭണകൂടങ്ങൾ പുലർത്തുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു. അഡ്വ. സി.വി. ചന്ദ്രദാസിന്റെ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വിശദീകരണം തേടിയത്.
മൂന്ന് കോടി രൂപയോളം കുടിശികയുണ്ടെന്നാണ് പട്ടിക വർഗ വികസന വകുപ്പിൽ നിന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരം. സ്വാശ്രയ കോളേജുകളിലെ പട്ടിക വിഭാഗം വിദ്യാർത്ഥികളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. കുടിശിക തുക പൂർണമായി വിതരണം ചെയ്യാൻ കോടതി ഉത്തരവിടണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |