SignIn
Kerala Kaumudi Online
Friday, 23 October 2026 12.24 AM IST

വി. പി. അനിൽ സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി

v-p-anil

മലപ്പുറം: സി.പി.എം ജില്ലാ സെക്രട്ടറിയായി വി.പി.അനിലിനെ(55) മലപ്പുറം ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അനിലിനെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.

നിലവിൽ ജില്ലാ സെക്രട്ടേറിയറ്റംഗവും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റും പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രി ചെയർമാനുമാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്.എഫ്.ഐ ജില്ലാ പ്രസിഡൻ്റും സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായിരുന്നു.കോഡൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌, സഹകരണ കൺസോർഷ്യം പ്രസിഡന്റ്‌, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായിരിക്കെ 12 വർഷം മുമ്പ് അവധിയെടുത്ത് മുഴുവൻ സമയ പാർട്ടി പ്രവർത്തകനായി. കഴിഞ്ഞ വർഷം വോളന്ററി റിട്ടയർമെൻ്റ് എടുത്തു.കോഡൂർ ഉമ്മത്തൂരിൽ പരേതനായ വലിയപുരയിൽ കുഞ്ഞിക്കണ്ണൻ, ഇന്ദിരാദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശ്രീജയ (എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക). മക്കൾ: അഞ്ജന (ബി.എസ്.സി കെമിസ്ട്രി, ആലുവ യു.സി കോളേജ്), ദിയ ജ്യോതി ( എം.എസ്.പി എച്ച്.എസ്.എസ് പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി).

സി.പി.എം മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്ക് 12 പുതുമുഖങ്ങളെ തിരഞ്ഞെടുത്തു.

മോഹൻദാസ് ഉൾപ്പെടെ 38 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA