
കൊല്ലം: കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 6-ാമത് സംസ്ഥാനതല ബഡ്സ് കലോത്സവം 'തില്ലാന 2025' കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ബഡ്സ് സ്കൂളിലെയും ബഡ്സ് പുനരധിവാസ കേന്ദ്രത്തിലെയും കുട്ടികളാണ് അഞ്ച് വേദികളിലായി അരങ്ങേറുന്ന കലോത്സവത്തിൽ പങ്കെടുക്കുന്നത്. 450ലേറെ മത്സരാർത്ഥികളാണ് 22 ഇനങ്ങളിലായി മാറ്റുരയ്ക്കുന്നത്. കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 3.30ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. കലോത്സവത്തിന്റെ ആദ്യദിനത്തിലെ മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 27 പോയിന്റ് നേടി വയനാടാണ് മുന്നിൽ. 17 പോയിന്റോടെ തൃശൂർ രണ്ടാംസ്ഥാനത്തും 15 പോയിന്റോടെ തിരുവനന്തപുരം മൂന്നാംസ്ഥാനത്തുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |