SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

ബോബി ചെമ്മണ്ണൂർ പ്രാകൃതൻ : ജി.സുധാകരൻ

g-sudhakaran

ആലപ്പുഴ : ബോബി ചെമ്മണ്ണൂർ വെറും പ്രാകൃതനും കാടനുമാണെന്ന് മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി.സുധാകരൻ. അജിത് കണ്ടല്ലൂർ രചിച്ച 'ഇസബെല്ല' എന്ന ബുക്കിന്റെ രണ്ടാംപതിപ്പിന്റെ പ്രകാശനം കായംകുളം എം.എസ്.എം കോളേജിൽ

നിർവഹിക്കുകയായിരുന്നു അദ്ദേഹം.

'ബോബി ചെമ്മണ്ണൂരിന് പണത്തിന്റെ അഹങ്കാരമാണ്. ഇയാൾ പരനാറിയാണെന്ന് 15വർഷം മുമ്പുതന്നെ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞിരുന്നു. അയാൾക്ക് ഒരു സംസ്‌കാരമേയുള്ളൂ. അതു ലൈംഗിക സംസ്‌കാരമാണ്. കരണക്കു​റ്റിക്ക് അടി കൊടുക്കാൻ ആരും ഇല്ലാതായിപ്പോയി. ആലപ്പുഴയിൽ ആയിരുന്നെങ്കിൽ ഞങ്ങൾ തല്ലിയേനേ. ഇവിടത്തെ മഹിളാസംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി? അശ്ലീലച്ചുവയുള്ള ഒ​റ്റ പോസ്​റ്റ് ഇട്ടപ്പോൾ പൊലീസ് അറസ്​റ്റ് ചെയ്യേണ്ടതല്ലേ? അയാളെ ഹീറോ ആയി കൊണ്ടുനടക്കുന്ന ആളുകൾ ഉണ്ട്. നമ്മൾ എല്ലാത്തിനും മുന്നിലാണ് എന്ന് പറയുന്നവർക്ക് ഇതിൽ എന്താണ് പറയാനുള്ളത്. പൊങ്ങച്ചം പറച്ചിലും പൊള്ള വാചകവും ലോകചരിത്രത്തിൽ ഇടം പിടിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA