
ഇരിട്ടി(കണ്ണൂർ): മലയോരജനങ്ങളെ വിധി എന്ന് പറഞ്ഞ് വന്യമൃഗങ്ങൾക്ക് വിട്ടു കൊടുക്കാൻ കഴിയില്ലായെന്ന് വി.ഡി.സതീശൻ. യു.ഡി.എഫ് മലയോര സമര യാത്രയ്ക്ക് ഇരിട്ടി കീഴ്പ്പള്ളിയിൽ നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വന നിയമം ഭേദഗതി കൊണ്ടുവരേണ്ടത് അത്യാവശ്യമാണ് ഇതിനുവേണ്ടി മുഴുവൻ യു.ഡി.എഫ് എം.പിമാരും പാർലമെന്റിൽ അണിനിരക്കും. വന്യമൃഗ ശല്ല്യം തടയുവാൻ നമ്മുടെ സംസ്ഥാനത്ത് ഒരു പദ്ധതിയുമില്ല. വിദേശരാജ്യങ്ങളിൽ വന്യമൃഗ ശല്യം തടിയുവാൻ നിരവധി പദ്ധതികളുണ്ട്. അത്തരം പദ്ധതികൾ പഠിച്ച് കേരളത്തിലും നടപ്പിലാക്കാൻ കഴിയണം ഇതിനുവേണ്ടിയുള്ള മനസ്സ് നമ്മുടെ സംസ്ഥാന സർക്കാരിന് ആവശ്യമാണ്. പക്ഷേ നിർഭാഗ്യവശാൽ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല കേരളത്തിൽ വനവിസ്തൃതി കൂട്ടേണ്ട ആവശ്യമില്ല. ദേശീയ ശരാശരിയെക്കാൾ കൂടുതലാണിത്. കേരളത്തിൽ ഇനി ബഫർ സോണിന്റെ ആവശ്യവുമില്ല. കാർഷിക ഭൂമി സർക്കാർ നിലപാട് കാരണം റിസർവ് വനമായി മാറുന്ന കാഴ്ചയാണ് കേരളത്തിലുള്ളതെന്നും സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |