
തിരുവനന്തപുരം: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെ.പി.സി.സിയുടെ വക്താവായി നിയമിച്ചു. മാദ്ധ്യമങ്ങളിലെ ചർച്ചകളിൽ പങ്കെടുക്കുന്നതിനുള്ള വക്താക്കളുടെ പട്ടികയിൽ സന്ദീപ് വാര്യരെ ഉൾപ്പെടുത്തിയതായുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ തീരുമാനം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജുവാണ് അറിയിച്ചത്. അഡ്വ.ദീപ്തി മേരി വർഗീസാണ് കെ.പി.സി.സി മീഡിയ വിഭാഗം ഇൻചാർജ്.
ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലയളവിൽ ജില്ലാ ഭാരവാഹികളായിരുന്നവരിലും നിയോജക മണ്ഡലം പ്രസിഡന്റായിരുന്നവരിലും 35 വയസ് കഴിഞ്ഞവരെ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായി നിയമിക്കാനും കെ.സുധാകരൻ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |