SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

ഫെഫ്കയെ തകർക്കാൻ ഡബ്ളിയു.സി.സി ശ്രമമെന്ന് ആരോപണം

d

കൊച്ചി: സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയെ തകർക്കാൻ വനിതാ കൂട്ടായ്‌മ (ഡബ്ളിയു.സി.സി) ശ്രമിക്കുകയാണെന്ന് ഭാരവാഹികൾ ആരോപിച്ചു. ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്‌ണനെ കേസിൽപ്പെടുത്തുന്നതും ഫെഫ്‌കയെ തകർക്കാനാണെന്ന് പ്രസിഡന്റ് സിബി മലയിൽ ആരോപിച്ചു. ആരോപണങ്ങൾ ഉന്നയിച്ചും പ്രതിഷേധങ്ങൾ പ്രോത്സാഹിപ്പിച്ചും പരാതികൾ നൽകിയുമാണ് സംഘടനെ തകർക്കാൻ ശ്രമിക്കുന്നത്.

നിർമ്മാതാവ് സാന്ദ്ര തോമസ് ബി. ഉണ്ണിക്കൃഷ്‌ണനെതിരെ നൽകിയ കേസ് അടിസ്ഥാനരഹിതമാണ്. തൊഴിൽപ്രശ്നങ്ങളിൽ സാന്ദ്രയുടെ പരാതികളിൽ ഫെഫ്‌ക പരിഹാരമുണ്ടാക്കിയിട്ടുണ്ട്. കേസ് ഉണ്ണിക്കൃഷ്‌ണൻ വ്യക്തിപരമായി നേരിടും. ആവശ്യമായ പിന്തുണ ഫെഫ്‌ക നൽകും.

സമരം പിൻവലിച്ചു

ഫെഫ്‌കയെ്‌ക്കെതിരെ മൂന്ന് ഹെയർ സ്റ്റൈലിസ്‌റ്റുകൾ നടത്തിയ സമരം ചർച്ചയിൽ ഒത്തുതീർപ്പായി. രോഹിണി, എയ്ഞ്ചൽ, എലിസബത്ത് എന്നിവരുടെ ആവശ്യങ്ങൾ റീജിയണൽ ലേബർ ഓഫീസറുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യുമെന്ന ഉറപ്പിലാണ് ഇന്നലെ വൈകിട്ട് സമരം അവസാനിപ്പിച്ചത്. മൂന്നുദിവസം മുമ്പാണ് കലൂരിലെ മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയൻ ഓഫീസിന് മുമ്പിൽ സമരം ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEFKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA