
തിരുവനന്തപുരം: ഭാര്യാമാതാവിന്റെ സഹോദരിയുടെ മകളെ പീഡിപ്പിച്ച 32വയസുകാരന് 78വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പോക്‌സോ കോടതി ജഡ്ജി എം.പി.ഷിബുവാണ് വിവിധ വകുപ്പുകളിലായി ശിക്ഷ വിധിച്ചത്.
പിതാവ് ഉപേക്ഷിച്ച പതിനൊന്നു വയസുകാരിയുടെ മാതാവ് വീട്ടുജോലിക്കും 19കാരിയായ സഹോദരി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കും പോയാണ് ഉപജീവനം നടത്തിയിരുന്നത്. കുട്ടിയുടെ അമ്മ രണ്ടു ദിവസത്തിലൊരിക്കലാണ് വീട്ടിൽ വന്നിരുന്നത്. സ്‌കൂളില്ലാത്ത ദിവസങ്ങളിൽ വീട്ടിൽ കുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അയൽവാസിയായ പ്രതി, 10 വയസുമുതൽ കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു. പീഡന രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
2023 ഡിസംബറിൽ പ്രതിയുടെ ഫോൺ ഭാര്യ പരിശോധിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കോടതി ജാമ്യം നിഷേധിച്ചതിനാൽ ജയിലിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്. അറസ്റ്റിലായി 14മാസത്തിനകം വിചാരണ പൂർത്തിയാക്കി ശിക്ഷവിധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ.അജിത് പ്രസാദ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |