SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

രാഷ്ട്രീയം മാറുന്ന ജനപ്രതിനിധികളുടെ രാജി ധാർമികത

gf

#കൂറുമാറുന്നവരെ ജനം പുറത്തേയ്ക്ക് വഴികാട്ടണമെന്നും ഹൈക്കോടതി

കൊച്ചി: തിരഞ്ഞെടുക്കപ്പെട്ട ശേഷം രാഷ്ട്രീയം മാറുന്ന ജനപ്രതിനിധികൾ രാജിഹവയ്ക്കുന്നതാണ് ജനാധിപത്യ മര്യാദയെന്ന് ഹൈക്കോടതി. അല്ലാത്തപക്ഷം ജനം ഇവരെ അടുത്ത തിരഞ്ഞെടുപ്പിൽ പുറത്തേക്കുള്ള വഴികാട്ടണം. എന്നാൽ കൂറുമാറുന്നവരെ കായികമായി നേരിടുന്നത് ശരിയല്ലെന്നും കോടതി ഓർമ്മിപ്പിച്ചു.

കൂത്താട്ടുകുളം നഗരസഭയിലെ അവിശ്വാസവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പ്രതികളായ യു.ഡി.എഫ് നേതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. എൽ.ഡി.എഫ് കൗൺസിലർ കല രാജു കൂറുമാറുമെന്ന് സംശയിച്ച് സ്വന്തം പാർട്ടിക്കാർ തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം. ജനപ്രതിനിധി കൂറുമാറുന്നത് ജനങ്ങളോടുള്ള അധിക്ഷേപമായി കാണണമെന്ന് കോടതി പറഞ്ഞു.

കൂത്താട്ടുകുളത്തെ സംഘർഷത്തിനിടെ നഗരസഭാദ്ധ്യക്ഷ വിജയ ശിവനെ ഉപദ്രവിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തെന്നാണ് ഹർജിക്കാരായ കെ.ആർ. ജയകുമാർ, പി,സി. ജോസ്, പ്രിൻസ് പോൾ ജോൺ, റെജി ജോൺ, ബോബൻ വർഗീസ് എന്നിവർക്കെതിരായ കേസ്. ഇവർ രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. അറസ്റ്റു രേഖപ്പെടുത്തിയാൽ 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾജാമ്യത്തിലും വിട്ടയക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA