SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

രാത്രിനിരക്ക് കൂട്ടുന്ന വേനൽ ബില്ലുമായി കെ.എസ്.ഇ.ബി, 25 % അധികനിരക്ക്

READ ENGLISH VERSION
jk

തിരുവനന്തപുരം: വൈദ്യുതി ഉപഭോഗം കുത്തനെ കൂടുന്ന വേനലിൽ വൻകൊയ്ത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. രാത്രികാല വൈദ്യുതിക്ക് 25 % അധികനിരക്ക് കൊടുക്കേണ്ടിവരും. കിടന്നുറങ്ങാൻ എ.സിയും ഫാനും കൂളറും ഓൺ ചെയ്ത് വയ്ക്കുന്നവർ സൂക്ഷിക്കേണ്ടിവരും. ഇല്ലെങ്കിൽ,പോക്കറ്റ് കാലിയാകും.

നിലവിൽ 500 യൂണിറ്റിൽ കൂടുതൽ പ്രതിമാസം ഉപയോഗിച്ചാലാണ് ടൈം ഓഫ് ഡേ ബില്ലിംഗ് (ടി.ഒ.ഡി) സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.കഴിഞ്ഞ താരിഫ് പരിഷ്ക്കരണത്തിൽ 250 യൂണിറ്റ് ഉപയോഗിക്കുന്നവരെയും ‌ഈ വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ 90 ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ 30ലക്ഷം പേരും ഈ വിഭാഗത്തിലാകും.

പുതുതായി ടി.ഒ.ഡി.യിലേക്ക് ഉൾപ്പെടുത്തുന്നവയിൽ മൂന്നു ലക്ഷത്തോളം കണക്ഷനുകൾക്ക് ബില്ലിംഗിന് അനുയോജ്യമായ മീറ്ററില്ല. 5.4 ലക്ഷം മീറ്ററിന് ഓർഡർ നൽകിയിട്ടുണ്ട്. ഇത് സ്ഥാപിക്കുന്ന മുറയ്ക്ക് ടി.ഒ.ഡി വ്യാപിക്കും.ഏപ്രിലോടെ ആ പരിധിയിൽ വരുന്ന എല്ലാ ഉപഭോക്താക്കളും ടി.ഒ.ഡിയിലാകും.

പകൽ നിരക്ക് കുറയും

രാത്രി വർദ്ധിക്കും

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ 10% നിരക്കിളവും വൈകിട്ട് 6 മുതൽ രാത്രി 10വരെ 25% അധികനിരക്കും രാത്രി 10 മുതൽ രാവിലെ 6 വരെ സാധാരണ നിരക്കുമാണ് ടി.ഒ.ഡിയുടെ പ്രത്യേകത.

പുരപ്പുറ സോളാർ വ്യാപകമായതോടെ ഗ്രിഡിലേക്കു പരിധിയിലധികം സൗരോർജം ലഭിക്കുന്നതിനാലാണ് പകൽ വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കാൻ പകൽനിരക്ക് കുറച്ചത്.

# ഗാർഹിക ഉപഭോക്താക്കൾക്ക് തിരിച്ചടിയാണെങ്കിലും പകൽ 10% വൈദ്യുതി നിരക്ക് കുറയുമെന്നതിനാൽ അരിമില്ല്, ധാന്യങ്ങൾ പൊടിക്കുന്ന മില്ലുകൾ, ചെറിയ വർക്ക് ഷോപ്പുകൾ, തയ്യൽ യൂണിറ്റുകൾ തുടങ്ങി ഒന്നര ലക്ഷത്തോളം ചെറുകിട യൂണിറ്റുകൾക്കു ഗുണകരമാകും. എന്നാൽ, വൈകിട്ട് 6 മുതൽ രാത്രി 10 വരെ 50 % അധികനിരക്ക് നൽകേണ്ടി വരുമെന്ന ഭീഷണിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA