
തൃശൂർ: ഡി സോൺ കലോത്സവത്തിന്റെ സംഘാടനച്ചുമതലയുണ്ടായിരുന്ന കെ.എസ്.യു നേതാക്കളുടെ കൈയിൽ ഇരുമ്പുപൈപ്പും വടികളും എങ്ങനെയെത്തിയെന്ന് അന്വേഷിക്കണമെന്ന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ഹസൻ മുബാറക്ക്. സ്‌കിറ്റ് മത്സരത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മത്സരാർത്ഥികൾ പ്രതിഷേധിച്ചതിനാണ് അക്രമം അഴിച്ചുവിട്ടത്. തൃശൂരിലെ മിക്ക ക്യാമ്പസുകളിലെയും വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
ആക്രമണത്തിനുശേഷം പ്രതികൾക്കു രക്ഷപ്പെടാൻ ആംബുലൻസ് ഉപയോഗിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കണം. വോളന്റിയർ കാർഡ് ധരിച്ചവരാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. നിറുത്തിവച്ച കലോത്സവം വൈസ് ചാൻസലറുടെ മേൽനോട്ടത്തിൽ നടത്തണം. വിധി നിർണയത്തിൽ പിഴവുണ്ടായെന്നും ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |