
പരീക്ഷ പുനഃക്രമീകരിച്ചു
കേരള സർവകലാശാല ഫെബ്രുവരി 17ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ബി.എ,ബി.എസ്സി, ബികോം, ബി.ബി.എ, ബി.സി.എ, ബി.പി.എ, ബി.എം.എസ്, ബി.എസ്.ഡബ്ല്യൂ, ബി.വോക് പരീക്ഷകൾ ഫെബ്രുവരി 24 മുതൽ പുനഃക്രമീകരിച്ചു. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ.
കാര്യവട്ടം യൂണവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ജൂലായിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി - 2018 സ്കീം)
പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സെപ്റ്റംബറിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസിലിംഗ്/ ജെറിയാട്രിക് (മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
റഗുലർ ബി.ടെക്. അഞ്ചാം സെമസ്റ്ററിൽ വരുന്ന ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് മൂന്നാം സെമസ്റ്റർ (2008 സ്കീം) ജനുവരി പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 6,7,10,11 തീയതികളിൽ അതത് കേന്ദ്രങ്ങളിൽ നടത്തും.
ഡിസംബറിൽ വിജ്ഞാപനം ചെയ്ത അഞ്ചാം സെമസ്റ്റർ ബി.എസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻസ്ട്രിയൽ മൈക്രോബയോളജി വൊക്കേഷണൽ, മൈക്രോബയോളജി കോഴ്സിന്റെ പ്രാക്ടിക്കൽ ഫെബ്രുവരി 3 മുതൽ 18 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.
ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ പോളിമർ കെമിസ്ട്രി പ്രാക്ടിക്കൽ ഫെബ്രുവരി 10 മുതൽ ആരംഭിക്കും.
മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ ഫെബ്രുവരി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |