
തിരുവനന്തപുരം: മദ്യം മാത്രമല്ല, രാജ്യത്ത് രാസലഹരിയടക്കം എളുപ്പത്തിൽ കിട്ടുന്ന നാടായി കേരളം മാറിയെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ കുറ്റപ്പെടുത്തി. രണ്ടാം പിണറായി സർക്കാരിന്റെ വലിയ നേട്ടം അതാണ്. കഞ്ചിക്കോട് മദ്യക്കമ്പനിക്ക് അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നയിക്കുന്ന സമര പ്രചാരണ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമഗ്ര പദ്ധതികളിലൂടെ മദ്യവർജനം എന്നതാണ് തങ്ങളുടെ നയമെന്ന് പ്രഖ്യാപിച്ചാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിനെ നേരിട്ടത്. എലപ്പുള്ളിയിൽ ഒയാസിസ് കമ്പനി ഒരു കല്ലെടുത്തു വയ്ക്കുമെന്ന് പിണറായി വിജയനും കൂട്ടരും പ്രതീക്ഷിക്കേണ്ട.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |