
കൊല്ലം: സഹകരണ മേഖലയിലെ ദുഷ്പ്രവണതകൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് സി.പി.എം സംസ്ഥാന സമ്മേളന പ്രമേയം. ശരിയായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം ആർജിച്ച് മുന്നോട്ട് പോകണം. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കർശനമായ ജാഗ്രത കാണിക്കണം. ഈ സംഭവങ്ങളുടെ മറവിൽ സഹകരണ സ്ഥാപനങ്ങളെല്ലാം കുഴപ്പത്തിലാണെന്ന് വരുത്താനുള്ള യു.ഡി.എഫിന്റെ ശ്രമങ്ങളെ ചെറുക്കണം. കഴിഞ്ഞ ദിവസം പാർട്ടി സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ കരവന്നൂരിലടക്കം സംഭവിച്ച വീഴ്ചകൾ ഇഴകീറി പ്രതിപാദിച്ചിരുന്നു. പാർട്ടി നേതാക്കൾ ഭരിക്കുമ്പോഴും മോശം പ്രവണതയാണ് സഹകരണ സ്ഥാപനങ്ങളിലെന്ന് കുറ്റപ്പെടുത്തലുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |