SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

മാതൃകാവീടുകൾക്കും സ്ഥാപനങ്ങൾക്കും പുരസ്‌കാരം

e

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്‌കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്‌കാരം നൽകുന്നു. മികച്ച വാർഡ്,സ്ഥാപനം,റസിഡന്റ്സ് അസോസിയേഷൻ,ജനകീയ സംഘടന,വായനശാല,പൊതുയിടം,അയൽക്കൂട്ടം,ടൗൺ,വിദ്യാലയം തുടങ്ങിയവയ്ക്ക് വൃത്തിയുടേയും മാലിന്യസംസ്‌കരണ സംവിധാനങ്ങളുടേയും അടിസ്ഥാനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ 30ന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപനവേളയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വാർഡ് തലത്തിൽ നടക്കുന്ന ശുചിത്വ പ്രഖ്യാപന സദസുകളോടനുബന്ധിച്ച് മികച്ച പ്രവർത്തനം നടത്തിയ വീടുകൾ,സ്ഥാപനങ്ങൾ,വ്യക്തികൾ,ജനകീയ സംഘടനകൾ,പൊതു ഇടം എന്നിവ കണ്ടെത്തി അംഗീകാരം നൽകും. ഇതിന്റെ തുടർച്ചയായാണ് പഞ്ചായത്തുതലത്തിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA