SignIn
Kerala Kaumudi Online
Friday, 23 October 2026 12.23 AM IST

റാഗിംഗ്: കർമ്മസമിതി ഉടൻ ചേരാൻ നിർദ്ദേശം

w

കൊച്ചി: ക്യാമ്പസുകളിലെ റാഗിംഗ് ക്രൂരത അവസാനിപ്പിക്കാൻ ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ചെയർമാനായി കർമ്മസമിതി രൂപീകരിച്ചെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സമിതി ഉടൻ യോഗം ചേർന്ന് തുടർ നടപടി തീരുമാനിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് നിർദ്ദേശിച്ചു. റാഗിംഗ് നിരോധന നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെ(കെൽസ) ഹർജിയിലാണ് നിർദ്ദേശം.

ഹർജിയിൽ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറിയെയും കക്ഷിയാക്കി. കർമ്മസമിതിയുടെ പ്രാഥമികയോഗത്തിൽ കെൽസ പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ആരുടെയൊക്കെ അഭിപ്രായമാണ് വിഷയത്തിൽ തേടേണ്ടതെന്നതിലും തീരുമാനമെടുക്കണം. റാഗിംഗ് നിരോധന നിയമത്തിൽ ഭേദഗതി ആവശ്യമോ എന്നതടക്കമുള്ള വിഷയങ്ങളാണ് സമിതി പരിശോധിക്കേണ്ടത്. ഹർജി ഏപ്രിൽ 10ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA