SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

ബുധനാഴ്ച വരെ ശക്തമായ മഴ

k

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലയോര മേഖലകളിൽ മഴ കനക്കും. തെക്കൻ അറബിക്കടൽ, മാലദ്വീപ്, കന്യാകുമാരി മേഖല, ആൻഡമാൻ, തെക്കൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങളിൽ കാലവർഷം വ്യാപിച്ചു. അറബിക്കടലിൽ ന്യൂനമർദ്ദ സാദ്ധ്യതയുണ്ട്. കർണാടക തീരത്തിനു മുകളിലായി 21ന് ചക്രവാതച്ചുഴി രൂപപ്പെട്ട് അടുത്ത ദിവസം ന്യൂനമർദ്ദമാകും. ഇത് വടക്കു ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കും. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടാകും. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ 20 വരെ മത്സ്യബന്ധനം പാടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA