SignIn
Kerala Kaumudi Online
Thursday, 22 October 2026 10.45 AM IST

ഫാഷൻ ഫോട്ടോഗ്രഫർ രാധാകൃഷ്ണൻ ചാക്യാത്ത് നിര്യാതനായി

kkk

കൊച്ചി: ഇന്ത്യയിലെ മുൻനിര ഫാഷൻ ഫോട്ടോഗ്രഫറും മലയാളിയുമായ രാധാകൃഷ്ണൻ ചാക്യാത്ത് (61) പൂനെയിൽ നിര്യാതനായി. പരേതനായ ഗോപാലമേനോന്റെയും രാധാ ചാക്യാത്തിന്റെയും മകനാണ്. തൃപ്പൂണിത്തുറ ചാക്യാത്ത് കുടുംബാംഗമാണ്. ഫോട്ടാേഗ്രഫി പഠനവുമായി ബന്ധപ്പെട്ട പിക്സൽവില്ലേജ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സ്ഥാപകനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു രാധാകൃഷ്ണൻ. മകൻ: വിഷ്ണു.

മുംബയിലെ ഫാഷൻഫോട്ടോഗ്രഫറായ റഫീക്ക് സയ്യിദിന്റെ കീഴിലാണ് ജോലി തുടങ്ങിയത്. പിന്നീട് ന്യൂക്ലിയസ് എന്ന പരസ്യ ഏജൻസിയിൽ ചേ‌ർന്നു. വൈകാതെ ഫാഷൻ ഫോട്ടോഗ്രഫിയിൽ വൻകിട സ്ഥാപനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു. കാഡ‌്ബറി, താജ് ഹോട്ടൽസ്, എഷ്യൻ പെയിന്റ്സ്, റോക്ക, റാഡിസൺ ബ്ലൂ, ക്ലബ് മഹീന്ദ്ര, ടാറ്റാ കമ്മ്യൂണിക്കേഷൻസ് തുടങ്ങിയ പ്രമുഖ മൾട്ടിനാഷണൽ ബ്രാൻഡുകൾക്കുവേണ്ടി ശ്രദ്ധേയമായ നിരവധി പരസ്യചിത്രങ്ങൾ നിർമ്മിച്ചു.

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലി എന്ന മലയാള ചിത്രത്തിൽ ദുൽഖർ സൽമാനൊപ്പം അദ്ദേഹം അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രം പ്രേക്ഷകപ്രശംസ നേടി. കാമറ, ഫോട്ടോഗ്രഫി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്ന 'പിക്സൽ വില്ലേജ്' എന്ന യൂട്യൂബ് ചാനലിലൂടെ സമൂഹമാദ്ധ്യമത്തിലും സജീവമായിരുന്നു. 2017 മുതൽ ഇതേപേരിൽ പൂനെയിൽ അക്കാ‌‌ഡമി നടത്തിവരികയായിരുന്നു. ഹിന്ദി വെബ് സീരീസായ ക്രൈംബൈൽറ്റിലും അഭിനയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA