SignIn
Kerala Kaumudi Online
Saturday, 24 October 2026 12.39 AM IST

വി.എസിനെക്കുറിച്ചുള്ള സ്മരണികയ്ക്കായി വിവരങ്ങൾ നൽകാം

d

തിരുവനന്തപുരം:നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സ്മരണിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ നൽകാം.അപൂർവ ചിത്രങ്ങൾ,കാർട്ടൂണുകൾ,കൈപ്പടയിലുള്ള ലേഖനങ്ങൾ,കത്തുകൾ, അപൂർവവും ചരിത്രപ്രാധാന്യമുള്ളതുമായ സംഭവങ്ങളുടെ വിവരണം എന്നിവ കൈവശമുള്ളവർ അതിന്റെ പകർപ്പ് 31ന് മുമ്പ് ലഭ്യമാക്കണം. ഫോട്ടോകൾ വിവരങ്ങൾ ലഭ്യമാക്കാൻ താത്പര്യപ്പെടുന്നവർ 9446090740 എന്ന നമ്പരിൽ വാട്സ്ആപ് സന്ദേശമായോ അണ്ടർ സെക്രട്ടറി/പ്രോട്ടോക്കോൾ ഓഫീസർ, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ തപാലായോ, researchkla@gmail.com ഇമെയിൽ വിലാസത്തിലോ സമർപ്പിക്കാം.വിവരങ്ങൾക്ക്: 04712512079, 2512019.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA