SignIn
Kerala Kaumudi Online
Thursday, 22 October 2026 7.22 AM IST

ശബരിമല സ്വർണക്കൊള്ള: നിർണയാക അറസ്റ്റുകളിലേക്ക് അന്വേഷണ സംഘം

d

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റുകൾ ഉടനുണ്ടാവും. പ്രത്യേക അന്വേഷണ സംഘം അതിലേക്കാണ് നീങ്ങുന്നത്. ദേവസ്വം ബോർഡിലെ ഉന്നതർക്ക് കൊള്ളയിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​ക​ട്ടി​ള​പ്പാ​ളി​ ​ചെ​മ്പു​പാ​ളി​യാ​ണെ​ന്ന് ​എ​ഴു​തി​യ​ത് 2019​ ​മാ​ർ​ച്ച് 19​ന് ​അ​ന്ന​ത്തെ​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റു​ടെ​ ​ശു​പാ​ർ​ശ​യി​ലെ​ന്നാണ് ​അ​ന്വേ​ഷ​ണ​ ​സം​ഘത്തിന്റെ​ ​കണ്ടെത്തൽ. പി​ന്നീ​ട് ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റാ​യ​ ​എ​ൻ.​വാ​സു​വാ​യി​രു​ന്നു​ 2019​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​ർ.

സി.​പി.​എം​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ലാ​ക്ക​മ്മി​റ്റി​ ​അം​ഗം​ ​എ.​പ​ത്മ​കു​മാ​ർ​ ​പ്ര​സി​ഡ​ന്റാ​യ​ ​അ​ന്ന​ത്തെ​ ​ബോ​ർ​ഡ് ​അം​ഗ​ങ്ങ​ളു​ടെ​ ​അ​റി​വോ​ടെ​യാ​ണ് ​ക​ട്ടി​ള​പ്പാ​ളി​ ​പു​റ​ത്തു​ കൊ​ണ്ടു​പോ​യ​തെ​ന്ന് ​അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഉന്നതരുടെ അറസ്റ്റിലേക്ക് എസ്.ഐ.ടി നീങ്ങുമെന്നാണ് സൂചന. ഹൈക്കോടതിയിൽ നൽകുന്ന അന്വേഷണ പുരോഗതി റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വിശദീകരിക്കും.സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​ക​ട്ടി​ള​പ്പാ​ളി​ക്ക് 42.100​ ​കി​ലോ​ ​ഭാ​ര​മു​ണ്ടാ​യി​രു​ന്നു.​ ​സ്മാ​ർ​ട്ട് ​ക്രി​യേ​ഷ​ൻ​സി​ലെ​ത്തി​ച്ച് ​ഇ​തി​ൽ​ ​നി​ന്ന് 409​ ​ഗ്രാം​ ​സ്വ​ർ​ണം​ ​വേ​ർ​തി​രി​ച്ചു. ഈ കേസിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്ന് നിർണായക വിവരങ്ങൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. സംശയനിഴലിലുള്ള കൽപ്പേഷ്, ഗോവർദ്ധൻ, സ്മാർട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് ഭണ്ഡാരി എന്നിവരെ വീണ്ടും ചോദ്യം ചെയ്യും. കട്ടിളയിലെ സ്വർണ കവർന്ന കേസിൽ അന്നത്തെ ദേവസ്വം ബോർഡ് എട്ടാം പ്രതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA